രാജ്യസഭാംഗമായി കമൽഹാസൻ സത്യപ്രതിജ്ഞ ചെയ്തു; ആശംസകളുമായി മകൾ ശ്രുതി ഹാസൻ

രാജ്യസഭാംഗമായി കമൽഹാസൻ സത്യപ്രതിജ്ഞ ചെയ്തു; ആശംസകളുമായി മകൾ ശ്രുതി ഹാസൻ

മക്കൾ നീതി മയ്യം പ്രസിഡന്റും പ്രമുഖതാരവുമായ കമൽഹാസൻ (70) രാജ്യസഭയിലെ പുതിയ അംഗമായി ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്തു. ഈ പ്രധാനഘട്ടത്തിൽ അദ്ദേഹത്തിന് ആദരവോടെ ആശംസകളുമായി മകൾ ശ്രുതി ഹാസൻ എത്തി.

ഒരു പുതിയ അധ്യായത്തിലേക്കുള്ള താങ്കളുടെ പ്രവേശനത്തിന്റേതാണ് ഈ ഘട്ടമെന്നും, അച്ഛന്റെ ശബ്ദം രാജ്യസഭാ ഹാളുകളിൽ ഏറെക്കാലം കേൾക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രുതി ഫേസ്ബുക്കിലൂടെയാണ് കുറിച്ചത്. അദ്ദേഹം എന്നും സന്തോഷത്തോടെയും വിജയത്തോടെയും മുന്നേറട്ടെ എന്നും ശ്രുതി കുറിച്ചു..

സത്യപ്രതിജ്ഞയ്ക്കുശേഷം കമൽഹാസൻ പറഞ്ഞു, രാജ്യസഭാംഗത്വം തനിക്കൊരു അഭിമാനമാണെന്നും ഒരു ഇന്ത്യക്കാരനെന്ന നിലയിൽ സ്വന്തം ഉത്തരവാദിത്തം നിറവേറ്റും എന്നും അദ്ദേഹം ഉറപ്പ് നൽകി . അദ്ദേഹം തമിഴിലാണ് സത്യപ്രതിജ്ഞ ചെയ്‌തത്‌ .

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെയാണ് ഡി.എം.കെ കമലിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. ജൂൺ 6ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, വി.സി.കെ നേതാവ് തിരുമാവളവൻ, എം.ഡി.എം.കെ നേതാവ് വൈകോ, തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ സെൽവപെരുന്തഗൈ എന്നിവരുടെ സാന്നിധ്യത്തിലാണ് കമൽ ഹാസൻ നാമനിർദേശ പത്രിക സമർപ്പിച്ചത്.

കമൽഹാസനിനൊപ്പം തമിഴ്നാട്ടിൽ നിന്നുള്ള മറ്റ് അഞ്ച് പേരും അടുത്തിടെ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തിരുന്നു .

Kamal Haasan Sworn in as Rajya Sabha Member; Daughter Shruti Haasan Extends Wishes

Share Email
Top