റഷ്യയിൽ ഭൂകമ്പം, ജപ്പാനിൽ സൂനാമി; റയോ തത്സുകിയുടെ പ്രവചനങ്ങൾ ചർച്ചയാകുന്നു

റഷ്യയിൽ ഭൂകമ്പം, ജപ്പാനിൽ സൂനാമി; റയോ തത്സുകിയുടെ പ്രവചനങ്ങൾ ചർച്ചയാകുന്നു

ബുധനാഴ്ച രാവിലെയുണ്ടായ ശക്തമായ ഭൂകമ്പത്തിനും അതേസമയം ജപ്പാനിൽ പ്രഖ്യാപിക്കപ്പെട്ട സൂനാമി മുന്നറിയിപ്പിനും പിന്നാലെ സമൂഹമാധ്യമങ്ങൾ അടക്കം ആളുകളുടെ മനസ്സിൽ അതിവേഗം വീണ്ടും തെളിഞ്ഞു റയോ തത്സുകിയുടെ പ്രവചങ്ങൾ .

മാംഗ ആർട്ടിസ്റ്റായ തത്സുകി ജൂലൈ അഞ്ചിന് വെളുപ്പിന് 4.15 ന് ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്ന ഭൂകമ്പം–സൂനാമി ദുരന്തം യാഥാർത്ഥ്യമായി മാറിയത് ഇന്ന്. സ്വപ്നത്തിലൂടെ മുന്നറിയിപ്പ് ലഭിച്ചതാണെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് തന്റെ ആശങ്ക പൊതുജനമുമായി പങ്കുവെച്ചതെന്നും തത്സുകി വ്യക്തമാക്കിയിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ ഇന്ന് സംഭവിച്ചത് കാത്തിരുന്ന ഭീതിയുടെ ആവർത്തനമായി മാറുകയായിരുന്നു.

ജപ്പാനിൽ ജൂണിൽതന്നെ അസാധാരണമായ രീതിയിൽ ഭൂപ്രകമ്പനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം ചെറിയ ഭൂചലനങ്ങൾ, അതിൽ ജൂണിൽ മാത്രം 183 ഭൂചലനങ്ങൾ ഉണ്ടായി . ഇത് വലിയ ഭൂകമ്പത്തിനും അതിനോടനുബന്ധിച്ച സൂനാമിക്കും മുന്നോടിയാണെന്ന് ആളുകൾ കരുതി. പലരും ജപ്പാനിലേക്കുള്ള യാത്രകൾ പോലും റദ്ദാക്കി.

പക്ഷേ, ജൂലൈ 5 നു പ്രതീക്ഷിച്ച ദുരന്തം സംഭവിക്കാതിരുന്നതിനാൽ ഭീതിയും തത്സുകിയുടെ പ്രവചനവും മറഞ്ഞുപോയതായി പലരും കരുതി . എന്നാല്‍ റഷ്യയിലെ കാംചത്ക ഉപദ്വീപിൽ 8.8 തീവ്രതയിൽ ഭൂകമ്പമുണ്ടായതോടെ അതിന്റെ പ്രതിഫലനം പല തീരപ്രദേശങ്ങളിലെയും ജാഗ്രതയിലേക്ക് നയിച്ചു.

അതിനൊടുവിൽ ജപ്പാനിലും സൂനാമി തിരകൾ തീരങ്ങളിൽ എത്തിച്ചേരുകയായിരുന്നു. റഷ്യയിലെ തുറമുഖ നഗരമായ കുറിൽസ്കിൽ വലിയ നാശനഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജപ്പാനിൽ 2011ലെ ഫുക്കുഷിമ ദുരന്തം ഓർമ്മിപ്പിക്കുന്നവിധത്തിൽ ആണവ നിലയത്തിലെ തൊഴിലാളികൾ അടിയന്തരമായി ഒഴിപ്പിച്ചു.

ഇതുവരെ വലിയ ജീവഹാനിയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസമൊരുക്കുന്നെങ്കിലും, റയോ തത്സുകിയുടെ സ്വപ്നത്തിൽ നിന്നുയർന്ന ആശങ്കകൾക്ക് അത്ര എളുപ്പത്തിൽ അറുതി വരില്ല എന്ന് ഇന്നലെ നടന്ന ദുരന്തങ്ങൾ തെളിയിച്ചു.

ലോകത്തെ പത്തോളം രാജ്യങ്ങൾ ഇതിനകം തന്നെ സൂനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ച നിലയിലാണ്. പല തീരപ്രദേശങ്ങളിലും ആദ്യഘട്ടം സൂനാമി തിരകൾ കടലിൽ നിന്നും തീരത്തെത്തിയത് സ്ഥിരീകരിക്കപ്പെട്ടു.

Russian Earthquake, Tsunami in Japan; Ryo Tatsuki’s Predictions Spark Renewed Discussion

Share Email
Top