ഒർലാണ്ടോ: ക്നാനായ കത്തോലിക്കാ റീജിയണിലെ താമ്പാ ഫൊറോനാ തലത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി നടത്തിയ മൂന്നു ദിവസത്തെ സമ്മർ ക്യാമ്പ് ആവേശഭരിതമായി സമാപിച്ചു. ഫൊറോനാ വികാരി ഫാ. ജോസ് ആദോപ്പിള്ളിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെ ക്യാംപിന് തുടക്കമായി. ഫാ. ജോബി പൂച്ചുകണ്ടത്തിൽ, ഫാ. ജോസ് ചിറപുറത്ത് എന്നിവർ സഹ കാർമികരായിരുന്നു.

ഫാ. രാജീവ് വലിയവീട്ടിൽ, ജോർഡി ഡാനിയേൽ, റ്റോണി പുല്ലാപ്പള്ളി, ഹാന്നാ ചേലക്കൽ എന്നിവർ വിവിധ സെക്ഷനുകൾ നയിച്ചു. സിസ്റ്റർ സാന്ദ്ര എസ്.വി.എം., ബ്രദർ ജോഷ് ജോർജ്, ദീപക് മുണ്ടുപാലത്തിങ്കൽ, ചാക്കോച്ചൻ പുല്ലാനപ്പള്ളിൽ, സിജോയ് പറപ്പള്ളിൽ, ജയിതാ കല്ലിടാന്തിയിൽ, സുനി ചാക്കോനാൽ എന്നിവർ വിവിധ ക്രമീകരണങ്ങളക്ക് നേതൃത്വം നൽകി.
താമ്പാ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക, അറ്റ്ലാന്റ ഹോളി ഫാമിലി ക്നാനായ കത്തോലിക്കാ ഇടവക, മിയാമി സെന്റ് ജൂഡ് ക്നാനായ കത്തോലിക്കാ ഇടവക, ഒർലാണ്ടോ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഇടവക എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ക്യാമ്പിൽ പങ്കുചേർന്നു.


‘Summer Blaze 2025’ Camp Concludes