കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ് ഒരുക്കുന്ന 15 ദിന  ഉപവാസവും  വചന സന്ദേശവും; സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ (ഓഗസ്റ്റ് 2,3)

കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ്  ഒരുക്കുന്ന 15 ദിന  ഉപവാസവും  വചന സന്ദേശവും;  സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ (ഓഗസ്റ്റ് 2,3)

ജോർജ് തുമ്പയിൽ

ന്യൂയോർക്ക്: കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസിന്റെ (ബ്രൂക്ലിൻ, ക്വീൻസ്, ലോംഗ് ഐലൻഡ്) നേതൃത്വത്തിൽ  15 ദിവസത്തെ ഉപവാസവും  സന്ധ്യാ നമസ്കാരവും വചന പ്രഘോഷണവും ഓഗസ്റ്റ് 2,3  (ശനി, ഞായർ) തീയതികളിൽ വൈകുന്നേരം 6  മണി മുതൽ   സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ വച്ച്  നടത്തപ്പെടുന്നു. (Venue: St. Stephen’s Malankara Orthodox Church 858 Roosevelt St., Franklin Square, NY 11010 Phone: 516 515 6175).

കൗൺസിൽ ക്വയർ ഒരുക്കുന്ന  ശ്രുതിമധുരമായ ഗാനങ്ങളോടെയാണ്  നമസ്കാരം  ആരംഭിക്കുക .

നാഗ്പൂർ സെന്റ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി  മുൻ പ്രിൻസിപ്പലും കേരളത്തിന് പുറത്തുള്ള ഓർത്തഡോക്സ് സിറിയൻ സൺ‌ഡേ സ്‌കൂൾ അസോസിയേഷൻ ഡയറക്ടറുമായ  ഫാ. ഡോ . ബിജേഷ് ഫിലിപ്പ് മുഖ്യ പ്രഭാഷകനായിരിക്കും.

നമസ്കാരത്തിലും വചന  പ്രഘോഷണത്തിലും പങ്കെടുക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി  ഫാ. ഗ്രിഗറി വർഗീസ്- പ്രസിഡന്റ്,  ജോസ് ജേക്കബ് – സെക്രട്ടറി,  ട്രഷറർ – ഫിലിപ്പോസ് സാമുവൽ,  വൈസ് പ്രസിഡന്റുമാർ – ഫാ. ഡോ. സി കെ  രാജൻ, ഫാ. ജോൺ തോമസ് ആലുമ്മൂട്ടിൽ, ഫാ. ജോർജ് മാത്യു, ഫാ. തോമസ് പോൾ,  ഫാ. ജോർജ്ജ് ചെറിയാൻ, ഫാ. എബ്രഹാം ഫിലിപ്പ്, ഫാ. എബി ജോർജ്, ഫാ. ജെറി വർഗീസ് എന്നിവർ അറിയിച്ചു.

ക്വയർ ഡയറക്റ്റർ: ഫാ. ജോൺ തോമസ് ആലുംമൂട്ടിൽ,  ക്വയർ മാസ്റ്റർ: ജോസഫ് പാപ്പൻ, ക്വയർ  കോർഡിനേറ്റേഴ്സ്: സിസി മാത്യു & ജോസ് യോഹന്നാൻ, പ്രോഗ്രാം കോർഡിനേറ്റേഴ്സ്: മോൻസി മാണി, ഷിബു തോമസ് & മിസ്സിസ് സൂസൻ ജോസ്, ഓഡിറ്റർ:  മിനി കോശി.

EMAIL: CIOCINNY@GMAIL.COM

15-day fast and sermon led by the Council of Indian Orthodox Churches

Share Email
Top