‘333205 നായർ’; സൗരയൂഥത്തിലെ ഒരു ഛിന്നഗ്രഹത്തിന് മലയാളിയുടെ പേര്

‘333205 നായർ’; സൗരയൂഥത്തിലെ ഒരു ഛിന്നഗ്രഹത്തിന് മലയാളിയുടെ പേര്

സൗരയൂഥത്തിലെ ഒരു ഛിന്നഗ്രഹത്തിനു കൂടി മലയാളി ഗവേഷകന്റെ പേര്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ അപ്ലൈഡ് ഫിസിക്സ് വിഭാഗം ഗവേഷകനും സോഫ്റ്റ്‌വെയർ വിദഗ്‌ധനുമായ ഡോ. എ ഹരി നായരുടെ പേരാണ് ഛിന്നഗ്രഹ ത്തിന് നൽകിയത്.
‘ബെന്നു’ എന്ന ഛിന്നഗ്രഹത്തിലെത്തി സാംപിളുകൾ ശേഖരിക്കുന്നതിനുള്ള നാസയുടെ ‘ഓസിരിസ് റെക്‌സ്’ ദൗത്യത്തിൽ ഭാഗമായത് കണക്കിലെടുത്താണ് ഇന്റർനാഷനൽ ആസ്ട്രോണമിക്കൽ യൂണിയന്റെ (IAU) ബഹുമതി. ഛിന്നഗ്രഹത്തി ന്റെ കാറ്റലോഗ് നമ്പറാണ് 333205.

2009 ഫെബ്രുവരി 13നാണ് ഈ ഛിന്നഗ്രഹം കണ്ടെത്തിയത്. ശനിയുടെ ഉപഗ്രഹമായ ടൈറ്റനിലെ ജീവസാധ്യത തേടിയുള്ള ‘ഡ്രാഗൺ ഫ്ലൈ’ എന്ന നാസാ ദൗത്യത്തിന് രൂപംകൊടുത്തവരിൽ ഒരാളാണ് ഹരി. ഇതിന്റെ ഡാറ്റ മോഡലിങ്, പവർ യൂസേജ് തുടങ്ങിയ മേഖലകളിലാണ് അദ്ദേഹം പ്രവർത്തിച്ചത്.

പെൻസിൽവേനിയയിൽ ജനിച്ച ഹരി ഗാനൻ സർവകലാശാലയിൽനിന്നു ഗണിതത്തിലും ഫിസിക്സിലും ബിരുദം നേടി. കൊച്ചി കാക്കനാടാണ് കുടുംബവേരുകൾ. കെ അയ്യപ്പൻനായരുടെയും ലത നായരുടെയും മകനാണ്. ഭാര്യ കീർത്തി.

‘333205 Nair’; A minor planet in the solar system named after a Malayali

Share Email
Top