ജപ്പാനിൽ നിന്നുള്ള 55,000 കോടി ഡോളറിന്റെ നിക്ഷേപം അമേരിക്കയിലെത്തും ; ചരിത്രപരമായ വ്യാപാര കരാർ

ജപ്പാനിൽ നിന്നുള്ള 55,000 കോടി ഡോളറിന്റെ നിക്ഷേപം അമേരിക്കയിലെത്തും ; ചരിത്രപരമായ വ്യാപാര കരാർ

ജപ്പാനുമായി വലിയൊരു വ്യാപാര കരാർ പ്രഖ്യാപിച്ചുകൊണ്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇത് ഇരുരാജ്യങ്ങൾ തമ്മിൽ ഇതുവരെ നടത്തിയതിൽവെച്ച് ഏറ്റവും വലിയ കരാറാണെന്ന് അഭിപ്രായപ്പെട്ടു. ജപ്പാനിൽ നിന്നുള്ള 55,000 കോടി ഡോളറിന്റെ നിക്ഷേപം അമേരിക്കയിലെത്തുമെന്നും, ലക്ഷക്കണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ട്രംപ് അറിയിച്ചു.

കരാറിന്റെ ഭാഗമായി അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് ജപ്പാനിലെ വിപണി കൂടുതൽ തുറന്നുകൊടുക്കും. അരി, കൃഷി ഉൽപ്പന്നങ്ങൾ, കാറുകൾ, ട്രക്കുകൾ എന്നിവയുടെ വ്യാപാരത്തിൽ ഇരു രാജ്യങ്ങളും മുന്നേറ്റമാണ് ലക്ഷ്യമിടുന്നത് . ഇതുവരെ ട്രംപ് മുന്നോട്ടുവച്ചിരുന്ന 25 ശതമാനം തീരുവ ഭീഷണിക്ക് പകരമായി, ജപ്പാൻ 15 ശതമാനം പരസ്പര തീരുവ ചുമത്താൻ സമ്മതിച്ചു.

അതേസമയം, ഭാരതവും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ പലതവണ നടന്നിട്ടും ഒരു അന്തിമ കരാറിലേക്ക് എത്തിച്ചേരാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് 1-ന് ട്രംപിന്റെ ടാരിഫ് സമയപരിധി അവസാനിക്കുന്നതിനെ മുന്നോട്ടുവച്ച് ഇടക്കാല വ്യാപാര കരാറിലേക്ക് എത്താൻ ലക്ഷ്യമിട്ടുള്ള തീവ്ര ശ്രമങ്ങൾ ഇരുരാജ്യങ്ങൾക്കും ഇടയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

$550 Billion Investment from Japan to Flow into the U.S.; Historic Trade Deal Signed

Share Email
LATEST
More Articles
Top