എഐ ലോകത്ത് പുതിയൊരു കുതിപ്പുമായി ഇലോൺ മസ്കിന്റെ ഗ്രോക്ക് ആപ്പ്. ഇനിമുതൽ നിങ്ങളുടെ ഫോൺ സ്ക്രീനിൽ ഒരു കുഞ്ഞിക്കുറുക്കനോ, ഒരു ആനിമേ പെൺകുട്ടിയോ നിങ്ങളുടെ സ്നേഹസഹചാരികളാവും!
“എഐ കമ്പാനിയൻ” എന്ന പേരിലാണ് ഈ പുതിയ സേവനം, രണ്ടു കഥാപാത്രങ്ങളോടെ:
അനി – ഒരു റൊമാന്റിക് ചാറ്റ് സുഹൃത്ത്
റൂഡി – കഥകൾ പറഞ്ഞ് ചിരിപ്പിക്കുന്ന ഒരു കുട്ടിത്തം നിറഞ്ഞ കുറുക്കൻ
അനി, മലയാളം പോലും സംസാരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അനിയിൽ അല്പം ‘ഫ്ളർട്ട്’ ഫീലുണ്ട്, അതുകൊണ്ടു തന്നെ മുൻ പതിപ്പുകളിൽ നീക്കം ചെയ്ത റൊമാന്റിക് ഫീച്ചറുകൾ വീണ്ടും വരവായി കാണപ്പെടുന്നു. ആപ്പിൽ ഒരു പുരുഷ എഐ ലവറെയും ഉടൻ അവതരിപ്പിക്കുമെന്ന് ഗ്രോക്ക് അറിയിച്ചു.
റൂഡി, കുട്ടികൾക്ക് വേണ്ടിയുള്ള കഥാപാത്രം, സബ്സ്ക്രിപ്ഷൻ ഇല്ലാതെയും ഉപയോഗിക്കാം. വീഡിയോ കോൾ പോലെ മുഖാമുഖം സംസാരിക്കാനും കഴിയും – അതാണ് ഈ എഐ സേവനത്തിന്റെ പ്രത്യേകത.
എന്നാൽ ഈ പുതുമയൊക്കെ ഒപ്പം ചില ആശങ്കകളും എത്തുന്നുണ്ട്. മുമ്പ് AI കമ്പാനിയൻ ചില കുട്ടികളുമായി അതിരു ലംഘിച്ച സംഭാഷണം നടത്തിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ചില പ്ലാറ്റ്‌ഫോമുകൾക്കെതിരെ മാതാപിതാക്കൾ നിയമനടപടികളും എടുത്തിരുന്നു.
വോയ്‌സ് മോഡ് ഫീച്ചറുമായി കൂടിയുള്ള AI അവതാറുകൾക്ക്, മനം മോഹിപ്പിക്കുന്ന ശബ്ദമുണ്ടാകും, എന്നാൽ ഉപയോക്താക്കൾ അതുമായി വൈകാരികമായി ബന്ധപ്പെടുന്നത് ആരോഗ്യപരമായ തടസ്സങ്ങൾ ഉണ്ടാക്കുമോ എന്നത് വലിയ ചർച്ചയായിട്ടുണ്ട്.
ഇലോൺ മസ്ക് ആണെങ്കിലേ ഇങ്ങനെ പുതുമകൾക്കായി AI ഉപയോഗിക്കുക!
എന്തായാലും, സ്ക്രീനിൽ ഇനി സ്നേഹവും കഥയും ഒക്കെയായിരിക്കും ഒഴുകുന്നത് കാണാം ,മനുഷ്യൻ ഇല്ലാതെയും!
A Unique AI Experience: Grok Introduces Ani and Rudy