ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേയ്ക്ക് വനിതയോ?നിര്‍മലാ സീതാരാമന്റെ പേര് സജീവ പരിഗണനയില്‍

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേയ്ക്ക് വനിതയോ?നിര്‍മലാ സീതാരാമന്റെ പേര് സജീവ പരിഗണനയില്‍

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ആദ്യമായി ഒരു വനിത വരുമെന്ന സൂചന സജീവമായി. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്റെ പേരാണ് ഈ സ്ഥാനത്തേയ്ക്ക് ഏറ്റവും സജീവമായി പരിഗണിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നി്ന്നുള്ളഡി. പുരന്ദേശ്വരി, വാനതി ശ്രീനിവാസന്‍ എന്നിവരുടെ പേരുകളാണ് നിര്‍മലയെ കൂടാതെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്ന വനിതകളുടെ പട്ടികയിലുള്ളത്. ആര്‍എസ്എസിന്റെ കൂടെ പിന്തുണയോടെ ബിജെപി വനിതയെ തലപ്പത്തേയ്ക്ക് കൊണ്ടുവരുന്നതാണ് ആലോചിക്കുന്നത്.

ജെ.പി. നദ്ദയുടെ അധ്യക്ഷസ്ഥാനകാലാവധി 2023 ജനുവരി വരെയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പുകളെ തുടര്‍ന്നാണ് 2024 വരെ അത് നീട്ടിയത്. നിലവില്‍ ദേശീയ തലത്തിലോ സംസ്ഥാന തലങ്ങളിലോ തെരഞ്ഞെടുപ്പുകള്‍ ഒന്നുമില്ല . ഈ സാഹചര്യത്തിലാണ് പാര്‍ട്ടി അധ്യക്ഷനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിച്ചിരിക്കുന്നത്.നിര്‍മലാ സീതാരാമന്‍, മുന്‍ പ്രതിരോധമന്ത്രിയും നിലവിലെ ധനമന്ത്രിയുമായുള്ളത്, പാര്‍ട്ടിയിലേയും കേന്ദ്ര മന്ത്രിസഭയിലേയും അവരുടെ ദീര്‍ഘകാല അനുഭവ സമ്പത്ത് .ഒപ്പം പ്രധാനമന്ത്രിയുടെ ഉള്‍പ്പെട അതിവിശ്വസ്ഥ .

33 ശതമാനം സ്ത്രീ സംവരണമെന്ന ആശയത്തിലും പാര്‍ട്ടിക്ക ഗുണം ചെയ്യുമെന്ന നിലപാട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഊര്‍ജം നല്‍കാനായി ഇവരുടെ നേതൃസ്ഥാനം സഹായിക്കുമെന്ന് ബിജെപിയുടെ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.ആന്ധ്രാപ്രദേശില്‍ മുന്‍ സംസ്ഥാന അധ്യക്ഷയായ ഡി. പുരന്ദേശ്വരിയും പരിഗണനയിലുണ്ട്. വിവിധ ഭാഷകളില്‍ പ്രാവീണ്യം ഉള്ള പുരന്ദേശ്വരി ഓപ്പറേഷന്‍ സിന്ദൂര്‍’ ഡെലിഗേഷനില്‍ ബിജെപി പ്രതിനിധിയായി വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയത് പാര്‍ട്ടിക്കുള്ളില്‍ ഇവര്‍ക്കുള്ള പരിഗണന വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടില്‍ നിന്ന് വരും വാനതി ശ്രീനിവാസനും പട്ടികയിലുണ്ട്. 1993-ല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ശേഷം അവര്‍ സംസ്ഥാന സെക്രട്ടറിയായി തുടങ്ങി, മഹിളാ മോര്‍ച്ചയുടെ ദേശീയ അധ്യക്ഷസ്ഥാനം വരെ എത്തിയിട്ടുണ്ട്. നിയമപശ്ചാത്തലവും ദീര്‍ഘകാല പ്രവര്‍ത്തനപരിചയവുമുള്ള വാനതി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായ ആദ്യ തമിഴ് വനിതയാണെന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Is a woman for the post of BJP national president? Nirmala Sitharaman’s name under active consideration

Share Email
Top