വിശാഖപട്ടണ: ഇന്ത്യൻ നാവികസേനയിലെ യുദ്ധവിമാന പൈലറ്റായി ആദ്യമായി ഒരു വനിത തിരഞ്ഞെടുക്കപ്പെട്ടു. സബ് ലെഫ്റ്റനന്റ് ആസ്ത പൂനിയയാണ് യുദ്ധവിമാന പൈലറ്റായി പരിശീലനം പൂർത്തിയാക്കിയ ആ നാവികസേനാംഗം.
വിശാഖപട്ടണത്തെ ഐ.എൻ.എസ്. ദേഗയിൽ ഹോക്ക് കോഴ്‌സ് (യുദ്ധവിമാനങ്ങളിലേക്ക് മാറുന്ന നാവിക പൈലറ്റുമാർക്കുള്ള പ്രത്യേക പരിശീലനമാണ് ‘ഹോക്ക് കൺവേർഷൻ കോഴ്‌സ്’) വിജയകരമായി പൂർത്തിയാക്കിയാണ് വെള്ളിയാഴ്ച ആസ്ത പൂനിയ ഇന്ത്യൻ നാവികസേനയുടെ യുദ്ധവിമാന വിഭാഗത്തിലെ ആദ്യ വനിതയായത്.
ആസ്ത പൂനിയക്ക് പുറമെ ലെഫ്റ്റനന്റ് അതുൽ കുമാർ ദുലും ഈ പരിശീലനം പൂർത്തിയാക്കി. ഇരുവർക്കും കഴിഞ്ഞ ദിവസം നാവികസേനയുടെ അസിസ്റ്റന്റ് ചീഫ് (എ.സി.എൻ.എസ്.) റിയർ അഡ്മിറൽ ജനക് ബെവ്‌ലിയിൽ നിന്ന് ‘വിങ്സ് ഓഫ് ഗോൾഡ്’ (യുദ്ധവിമാനം പറത്താനുള്ള പരിശീലനം പൂർത്തിയാക്കുമ്പോൾ നാവികസേനയിലെ വൈമാനികർക്ക് നൽകുന്ന ബാഡ്ജാണ് വിങ്സ് ഓഫ് ഗോൾഡ്) ലഭിച്ചു.
Aastha Poonia becomes Indian Navy’s first woman fighter pilot