ആക്‌സിയം മിഷന്‍ നാല് പൂര്‍ത്തിയാക്കി ശുഭാംശുവും സംഘവും നാളെ ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിക്കും, പേടകം വന്നിറങ്ങുന്നത് കാലിഫോര്‍ണിയയില്‍

ആക്‌സിയം മിഷന്‍ നാല് പൂര്‍ത്തിയാക്കി ശുഭാംശുവും സംഘവും നാളെ ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിക്കും, പേടകം വന്നിറങ്ങുന്നത് കാലിഫോര്‍ണിയയില്‍

വാഷിംഗ്ടണ്‍: ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുള്‍പ്പെട്ട സംഘത്തിന്റെ ബഹിരാകാശ ദൗത്യം നാളെ പൂര്‍ത്തിയാകും. 17 ദിവസത്തെ ദൗത്യത്തിനു ശേഷമാണ് ദൗത്യസംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നാളെ (തിങ്കളാഴ്ച്ച) മടങ്ങുക.

നാളെ വൈകുന്നേരം 4.30ന് ആക്സിയം മിഷന്‍ 4ന്റെ ഭാഗമായുള്ള സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടക്കയാത്ര ആരംഭിക്കും.. പേടകം വൈകുന്നേരം 4.30 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും അണ്‍ഡോ ക്ക് ചെയ്യും. ബഹിരാകാശ ദൗത്യത്തിന്റെ അണ്‍ഡോക്കിംഗ് ഉള്‍പ്പെടെയുള്ളവ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് നാസ അറിയിച്ചു.

ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല, നാസയിലെ ബഹിരാകാശ സഞ്ചാരി കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പ്രോജക്റ്റിന്റെ ഭാഗമായ പോളണ്ടിലെ സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിവ്‌സ്‌കി, ഹംഗേറിയന്‍ ബഹിരാകാശ യാത്രികന്‍ ടിബോര്‍ കപു എന്നിവരാണ് സംഘത്തിലുള്ളത്. സംഘത്തിന് ഇന്ന് ജപ്പാന്‍ ബഹിരാകാശ യാത്രികന്‍ തക്കുവോ യവനിഷി കമാണ്ടറായ സംഘം യാത്രയയപ്പ് നല്‍കും.

60-ലധികം പരീക്ഷണങ്ങള്‍ സംഘം ബഹിരാകാശത്ത് നടത്തി. നാളെ രണ്ട് മണിയോടെ സംഘം ഡ്രോഗണ്‍ പേടകത്തില്‍ പ്രവേശിക്കും. അന്താരാഷ്ട്ര സമയം നാളെ വൈകുന്നേരം നാലരയോടെ അണ്‍ഡോക്കിംഗ് പൂര്‍ത്തിയാകും.

After completing Axiom Mission 4, Subhanshu and his team will begin their return journey to Earth tomorrow, the spacecraft will land in California.
Share Email
Top