അഹമ്മദാബാദ് വിമാനാപകടം : പൈലറ്റുമാരെക്കുറിച്ചുള്ള പ്രാഥമീകാന്വേഷണ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ തള്ളി വിദഗ്ധര്‍

അഹമ്മദാബാദ് വിമാനാപകടം : പൈലറ്റുമാരെക്കുറിച്ചുള്ള പ്രാഥമീകാന്വേഷണ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ തള്ളി വിദഗ്ധര്‍

ന്യൂഡല്‍ഹി: നൂറുകണക്കിന് യാത്രക്കാരുടെ ജീവനുകള്‍ നഷ്ടമായ അഹമ്മദാബാദ് വിമാന ദുരന്തകാരണം സംബന്ധിച്ച് പുറത്തു വന്ന പ്രാഥമീകാന്വേഷണ റിപ്പോര്‍ട്ടിലെ പൈലറ്റുമാരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തള്ളി വ്യോമയാന രംഗത്തെ വിദഗ്ധര്‍.

ജൂണ്‍ 12 ന് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന വിമാനം ടേക്കോഫ് ചെയ്ത ഉടനെ തകര്‍ന്നു വീണത് സംബന്ധിച്ചുളള പ്രാഥമിക റിപ്പോര്‍ട്ട അപൂര്‍ണമാണെന്നു വ്യോമയാന വിദഗ്ധനും മുന്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സ് ഡയറക്ടറുമായ സന്തീഷ് കപൂര്‍ വ്യക്തമാക്കി.

എയര്‍ ഇന്ത്യ ഫ്ളൈറ്റ് എഐ 171 ബോയിംഗ് 787 വിമാനം ടേക്ക് ഓഫ് ചെയ്തപ്പോള്‍ തന്നെ എന്‍ജിനിലേക്കുള്ള ഇന്ധന വിതരണം നിലച്ചു. ഇത് മൂലമാണ് രണ്ട് എന്‍ജിനുകളും പ്രവര്‍ത്തനം നിര്‍ത്തിയത്. കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറില്‍ ഇന്ധന നിയന്ത്രണ സ്വിച്ച് കട്ട് ഓഫ് ആയതു സംബന്ധിച്ചുള്ള പൈലറ്റുമാരുടെ സംഭാഷണം ഉണ്ട്. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചയാണ് വിവാദമായിട്ടുള്ളത്. പൈലറ്റ് ഒരിക്കലും ടേക്കോഫ് കഴിഞ്ഞ് ഇന്ധന സ്വിച്ച് കട്ട് ഓഫ് ചെയ്യുകയില്ലെന്നും ഇത് സാമാന്യബുദ്ധിക്കു നിരക്കുന്നതെല്ലുമാണ് ് കപൂരിന്റെ പരാമര്‍ശം.

പൈലറ്റില്‍ നിന്ന് മൂന്ന് മെയ്‌ഡേ കോള്‍സ് ലഭിച്ചതായും എന്നാല്‍ ഇതിന്റെ കാരണം റിപ്പോര്‍ട്ടില്‍ വിശദീകരിച്ചില്ലെന്നും കപൂര്‍ ആരോപിച്ചു. ”മെയ്‌ഡേ കോള്‍ എന്നത് ഗൗരവമേറിയ സാഹചര്യമാണെന്നത് വ്യക്തമാകണം. എന്നാല്‍ എങ്ങനെ എന്‍ജിനുകള്‍ നിലച്ചു എന്നതിനെക്കുറിച്ച്് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചില്ല,” കപൂര്‍ പറഞ്ഞു.

20 ദിവസങ്ങള്‍ക്കകം എല്ലാ കോക്ക്പിറ്റ് ഡാറ്റയും ലഭിച്ചിട്ടും റിപ്പോര്‍ട്ട് വൈകിയതും, അതില്‍ കൃത്യമായ വിവരങ്ങള്‍ ഇല്ലാതെ വന്നതിനേയും കപൂര്‍ വിമര്‍ശിച്ചു.

Ahmedabad plane crash: Experts reject preliminary investigation report's allegations about pilots
Share Email
Top