അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ടേക്ക് ഓഫ് ചെയ്യുന്ന സമയം വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചുവെന്ന കണ്ടെത്തലാണ് ഇപ്പോൾ പുറത്ത് വരുന്നത്. ലണ്ടനിലേക്ക് വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് ചില പ്രശ്നങ്ങൾ പരിഹരിച്ചതായും കണ്ടെത്തി.
വിമാനത്തിൻ്റെ പിൻഭാഗത്തെ പരിശോധനയിലാണ് വൈദ്യുതി വിതരണത്തിലെ തകരാർ കണ്ടെത്തിയത്. വിമാനത്തിലെ മുഴുവൻ വൈദ്യത സംവിധാനത്തെയും ബാധിക്കുന്ന ട്രാൻസ് ഡ്യൂസറിലെ തകരാറാണ് സംഭവിച്ചത്.ണ്ടനിലേക്ക് വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ഈ പ്രശ്നം പരിഹരിച്ചത്. എയർക്രാഫ്റ്റ് മെയിൻ്റനൻസ് എഞ്ചിനിയർ ഉച്ചയ്ക്ക് പന്ത്രണ്ടേകാലിന് അറ്റകുറ്റ പണി നടത്തിയിട്ടുണ്ടെന്ന് ടെക്നിക്കൽ ലോഗ് ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നതും നിർണായക കണ്ടെത്തലായിട്ടുണ്ട്.
അതേസമയം അപകടത്തിന് പിന്നാലെ പരക്കുന്ന ഊഹാപോഹങ്ങൾ യുഎസ് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റ് ബോർഡ് കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞു. ഇന്ത്യയുടെ എഎഐബി അയുഎസ് പിന്തുണക്കുമെന്നും നിഗമനങ്ങളിൽ ഇപ്പോൾ തന്നെ എത്തിച്ചേരാറായിട്ടില്ലെന്നും എൻടിഎസ്ബി ചെയർപഴ്സൻ ജെന്നിഫർ ഹോമൻഡി പ്രതികരിച്ചു. തിടുക്കത്തിൽ നിഗമനങ്ങളിൽ എത്തരുതെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജൂൺ 12നാണ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനം അപകടത്തിൽപെട്ടത്. ടേക്ക് ഓഫിന് പിന്നാലെ വിമാനം സമീപത്തുണ്ടായരുന്ന ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്ക് തകർന്ന് വീഴുകയായിരുന്നു. പ്രദേശവാസികളും വിമാനം വീണ് തകർന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന വിദ്യാർഥികളുമടക്കം 260 പേരാണ് അപകടത്തിൽ മരിച്ചത്.
അഹമ്മദാബാദ് വിമാനദുരന്തം; ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചെന്ന് കണ്ടെത്തൽ
July 20, 2025 10:14 am
