അഹമ്മദാബാദ് വിമാനാപകടം: പൈലറ്റുമാരുടെ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ അന്തിമ നിഗമനങ്ങളിലേക്ക് പോകില്ലെന്നു സര്‍ക്കാര്‍

അഹമ്മദാബാദ് വിമാനാപകടം: പൈലറ്റുമാരുടെ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ അന്തിമ നിഗമനങ്ങളിലേക്ക് പോകില്ലെന്നു സര്‍ക്കാര്‍

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തിന് തൊട്ടുമുമ്പ് പൈലറ്റും കോ പൈലറ്റും തമ്മിലുള്ള സംഭാഷണം അടിസ്ഥാനമാക്കി മാത്രം അപകടം സംബന്ധിച്ച് അന്തിമ നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. അപകടം സംബന്ധിച്ചുള്ള പ്രാഥമീക റിപ്പോര്‍ട്ടില്‍ കോക് പിറ്റില്‍ പൈലറ്റുമാര്‍ തമ്മില്‍ നടത്തിയ സംഭാഷണത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.

‘എന്തിനാണ് ഇന്ധന സ്വിച്ച് ഓഫ് ആക്കിയതെന്നു പൈലറ്റ് ചോദിക്കുന്നതും ഞാന്‍ ഇന്ധന സ്വിച്ച് ഓഫ് ആക്കിയിട്ടില്ലെന്നു കോ പൈലറ്റിന്റെ മറുപടിയുമാണ് സംഭാഷണത്തിലുള്ളത്. ബ്ലാക്ക് ബോക്‌സ് വിശകലനത്തിലാണ് വോയിസ് റെക്കോര്‍ഡറിലെ വിവരങ്ങള്‍ വെളിപ്പെട്ടത്.ഇത് വ്യാപക ചര്‍ച്ച ആയതിനു പിന്നാലെയാണ് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ റായിഡു തന്നെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

അന്വേഷണ പുരോഗതിക്കായി പൊതുസമൂഹവും മാധ്യമങ്ങളും കാത്തിരിക്കണമെന്നും കേന്ത്രമന്ത്രി പറഞ്ഞു. പൈലറ്റുമാരുടെ ചുരുങ്ങിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ തല്‍ക്കാലികമായ നിഗമനങ്ങളിലേക്ക് പോകുന്നത് തെറ്റായിരിക്കും, എന്നും അധികൃതര്‍ പറഞ്ഞു.
ദുരന്തത്തിന്റെ കാരണം വ്യക്തമായി മനസലാക്കാന്‍ സാധിക്കുന്നതിന് മുമ്പ് അഭിപ്രായം പറയരുത്.”അന്തിമ റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷം മാത്രമേ യതാര്‍ഥ കാരണത്തിലേക്ക് എത്തിച്ചേരാന്‍ കഴിയുകയുള്ളെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. വളരെ അനുഭവപരിചയമുള്ളവരാണ് രണ്ടു പൈലറ്റുമാരും.
പൈലറ്റ് സുമിത് സബര്‍വാല്‍, 15,638 മണിക്കൂര്‍ വിമാനം പറത്തി അനുഭവം ഉള്ള ആളായിരുന്നു. കോ-പൈലറ്റ് ക്ലൈവ്കണ്ടര്‍ 32, 3,403 മണിക്കൂര്‍ വിമാനം പറത്തിയ പരിചയം ഉള്ള ആളായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Ahmedabad plane crash: Government says no final conclusions based on pilots' conversations
Share Email
Top