ഡൽഹി: ഹോങ്കോങ്ങിൽ നിന്ന് ദില്ലിയിലേക്ക് വന്ന എയർ ഇന്ത്യയുടെ എ ഐ 315 വിമാനത്തിൽ തീപിടിത്തം. വിമാനം ദില്ലി വിമാനത്താവളത്തിൽ ഇറങ്ങി ഗേറ്റിൽ പാർക്ക് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തീപിടിത്തമുണ്ടായത്. വിമാനത്തിന്റെ ഓക്സിലിയറി പവർ യൂണിറ്റിലാണ് തീ കണ്ടത്.
ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. യാത്രക്കാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് തീ കണ്ടത്. വിമാനത്തിലെ സുരക്ഷാ സംവിധാനം താനെ പ്രവർത്തിച്ച് APU ഓഫ് ചെയ്തതിനാൽ തീ കൂടുതൽ പടരുന്നത് തടഞ്ഞു. വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും, എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതമായി പുറത്തിറങ്ങി.