കൊച്ചിയില്‍ നിന്നും മുംബെയിലിറങ്ങിയ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി, യാത്രക്കാര്‍ സുരക്ഷിതര്‍

കൊച്ചിയില്‍ നിന്നും മുംബെയിലിറങ്ങിയ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി, യാത്രക്കാര്‍ സുരക്ഷിതര്‍

മുംബൈ: കൊച്ചിയില്‍ നിന്നും മുംബൈ ഛത്രപതി വിമാനത്താവളത്തിലേക്ക് വന്ന വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി. കനത്ത മഴയെ തുടര്‍ന്നാണ് വിമാനം തെന്നിമാറിയതെന്നാണ് സൂചന.

ഇന്നു രാവിലെയാണു സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണ് . വിമാനം തെന്നിമാറിയതിനെ തുടര്‍ന്ന് പ്രധാന റണ്‍വേയ്ക്കും വിമാനത്തിന്റെ എന്‍ജിനും ചെറിയ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.

എഐ  2744 എന്നവിമാനമാണ് അപകടത്തില്‍പ്പെട്ടത്. എയര്‍ ഇന്ത്യയും ഡിജിസിഎയും സംയുക്തമായി അന്വേഷണം ആരംഭിച്ചു. റണ്‍വേ തകരാറിനെ തുടര്‍ന്ന് താത്കാലികമായി വിമാനങ്ങള്‍ വൈകി.

Air India flight from Kochi to Mumbai skids off runway, passengers safe

Share Email
LATEST
More Articles
Top