അജു വാരിക്കാടിന്റെ പിതാവ് ജോൺ പി. ഏബ്രഹാമിന്റെ വേക്ക് ജൂലൈ 13 ഞായറാഴ്ച, സംസ്‌കാരം 14ന്

അജു വാരിക്കാടിന്റെ പിതാവ് ജോൺ പി. ഏബ്രഹാമിന്റെ വേക്ക് ജൂലൈ 13 ഞായറാഴ്ച, സംസ്‌കാരം 14ന്
Share Email

സൈമൺ വളാച്ചേരിൽ

ഹൂസ്റ്റൺ: അന്തരിച്ച തിരുവല്ല വാരിക്കാട് കല്ലൂർമഠം പുതുപ്പറമ്പിൽ ജോൺ പി. ഏബ്രഹാമിന്റെ (തമ്പാൻ 76 ) സംസ്‌കാരം ഹൂസ്റ്റണിൽ നടത്തും. 2025 ജൂലൈ 13 ഞായറാഴ്ച വൈകുന്നേരം 5:00 മുതൽ രാത്രി 8:00 വരെയാണ് വേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

THE WAKE IS SCHEDULED FOR SUNDAY, JULY 13, 2025, FROM 5:00 PM TO 8:00 PM.

FUNERAL SERVICE WILL TAKE PLACE ON MONDAY. JULY 14, 2025. AT 9:00 AM. AT IMMANUEL MAR THOMA CHURCH 12803 SUGAR RIDGE BLVD, STAFFORD, TX, 77477

FINAL RESTING PLACE AT SOUTHPARK CEMETERY. GARDEN OF FAITH 1310 NORTH MAIN STREET  PEARLAND, TX 77581

പ്രമുഖ മാധ്യമ പ്രവത്തകനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ഹൂസ്റ്റൺ ചാപ്റ്റർ ട്രഷററും മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) മുൻ പിആർഓയും, ഫോമാ സതേൺ റീജിയൻ കോൺസുലർ അഫയർസ് ചെയറുമായ അജു ജോൺ വാരിക്കാടിന്റെ (അസോസിയേറ്റ് എഡിറ്റർ, നേർകാഴ്ച)പിതാവാണ് പരേതൻ. ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകാംഗമാണ്.
ഭാര്യ ഇടനാട് തയ്യിൽ അന്നമ്മ (എൽസി). മക്കൾ : അജു വാരിക്കാട് (ഹൂസ്റ്റൺ) അഞ്ജു (ഡിട്രോയിറ്റ്). മരുമക്കൾ: ജോപ്പി (ഹൂസ്റ്റൺ) ജയ്‌മോൻ (ഡിട്രോയിറ്റ്). കൊച്ചുമക്കൾ : ഇമ്മാനുവേൽ, ഐസാക്.


ഐപിസിഎൻഎ പ്രവർത്തകർ അജുവിന്റെ ഭവനത്തിൽ എത്തി അനുശോചനം രേഖപ്പെടുത്തി. ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് സൈമൺ വളാച്ചേരിൽ (ചീഫ് എഡിറ്റർ, നേർകാഴ്ച), നാഷനൽ അഡൈ്വസറി ബോർഡ് മെമ്പർ മാത്യു വർഗീസ് (ഫ്‌ലോറിഡ), നാഷണൽ വൈസ് പ്രസിഡണ്ട് അനിൽ ആറന്മുള എന്നിവർ അനുശോചന സന്ദേശം അറിയിച്ചു.

Share Email
LATEST
Top