അലാസ്‌കയിലെ സ്ഥിര താമസക്കാര്‍ക്ക്  പെര്‍മനന്റ് ഫണ്ട് ഡിവിഡന്റ് 1,702 ഡോളര്‍ വീതം ലഭിക്കും

അലാസ്‌കയിലെ സ്ഥിര താമസക്കാര്‍ക്ക്  പെര്‍മനന്റ് ഫണ്ട് ഡിവിഡന്റ് 1,702 ഡോളര്‍ വീതം ലഭിക്കും

എബി മക്കപ്പുഴ

അലാസ്‌ക: അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ  അലാസ്‌കയിലെ സ്ഥിരതാമസക്കാര്‍ക്ക് ഈ മാസം 17 മുതല്‍ 1,702 ഡോളര്‍ വീതം കൈയിലെത്തുന്നു.  അലാസ്‌കയിലെ എണ്ണവരുമാനത്തിന്റെ വിഹിതം എല്ലാ വര്‍ഷവും അവിടുത്തെ ജനങ്ങള്‍ക്ക്  വീതിച്ചു നല്‍കുന്ന പ്രോഗ്രാമായപെര്‍മനന്റ് ഫണ്ട് ഡിവിഡന്റിന്റെ ഭാഗമായാണ് ഈ  തുക ലഭിക്കുന്നത്.

2023 ല്‍  അലാസ്‌കയില്‍ താമസിച്ചവര്‍ക്കും മറ്റ് ചില യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്കുമാണ് ഈ പണം ലഭിക്കുക. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും ദൈനംദിന ചെലവുകള്‍ താങ്ങാന്‍ കഴിയാത്തവര്‍ക്കും ഈ പണം സഹായകരമാകും.

അലാസ്‌കയില്‍ ആറുമാസമെങ്കിലും താമസിച്ച എല്ലാവര്‍ക്കും ഒരേ തുക നല്‍കുന്ന രീതി 1982 ലാണ് നിലവില്‍ വന്നത്. അലാസ്‌കയില്‍ ആറുമാസമെങ്കിലും താമസിക്കുന്ന, അവിടെ സ്ഥിരതാമസമാക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാവര്‍ക്കും ഈ പണം കിട്ടും. കുട്ടികള്‍ക്ക് കിട്ടുന്ന പണം അവരുടെ രക്ഷിതാക്കള്‍ സൂക്ഷിക്കും.
1982 ജൂണ്‍ 14ന് വിതരണം ചെയ്ത 1,000 ഡോളറായിരുന്നു ആദ്യ ഡിവിഡന്റ്. എണ്ണയില്‍ നിന്നുള്ള പണം ഉപയോഗിച്ച് പലതരം നിക്ഷേപങ്ങള്‍ നടത്തി, അതില്‍നിന്ന് കിട്ടുന്ന ലാഭം ആളുകള്‍ക്ക് നല്‍കുന്നതാണ് രീതി.

ഈ ഫണ്ടില്‍നിന്ന് കിട്ടുന്ന തുകയുടെ പകുതി, അഞ്ചുവര്‍ഷത്തെ ശരാശരി കണക്കാക്കിയാണ് ഡിവിഡന്റായി നല്‍കുന്നത്. സാധാരണയായി ഒരാള്‍ക്ക് 1,000 മുതല്‍ 2,000 ഡോളര്‍ വരെ ലഭിക്കും. പെര്‍മനന്റ് ഫണ്ട് ഡിവിഡന്റ് അലാസ്‌കയുടെ സാമ്പത്തികരംഗത്ത് വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇതുവഴി ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ ആളുകളുടെ വരുമാനത്തിലേക്ക് എത്തുന്നു. ഇത് അലാസ്‌കയിലെ സാധാരണക്കാരുടെ വരുമാനത്തിന്റെ ആറു ശതമാനം വരും.

2025 ജൂലൈ ഒന്‍പതുവരെ വരെ ‘Eligible-Not Paid’ എന്ന സ്റ്റാറ്റസുള്ള അപേക്ഷകര്‍ക്ക് ജൂലൈ 17 മുതല്‍ പണം വിതരണം ചെയ്യും. ഓഗസ്റ്റ് 13ന് യോഗ്യത നേടുന്ന അപേക്ഷകര്‍ക്ക് ഓഗസ്റ്റ് 21ന് രണ്ടാമത്തെ ഗഡു വിതരണം ചെയ്യും. ഈ വര്‍ഷത്തെ 1,702 ഡോളര്‍ പേയ്മെന്റില്‍ 1,440 ഡോളര്‍ വാര്‍ഷിക ഡിവിഡന്റും ഉയര്‍ന്ന എണ്ണവില കാരണം 262 ഡോളര്‍ ഊര്‍ജ സഹായ ബോണസും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം നല്‍കിയ 1,312 ഡോളറിനേക്കാള്‍ 30 ശതമാനം കൂടുതലാണ് ഈ വര്‍ഷത്തെ തുക.

2024ലെ പേയ്മെന്റിന് അപേക്ഷിക്കുന്നവര്‍ 2023 കലണ്ടര്‍ വര്‍ഷം മുഴുവന്‍ അലാസ്‌കയില്‍ താമസിച്ചിരിക്കണം. 2023 ഡിസംബര്‍ 31 മുതല്‍ മറ്റൊരു സംസ്ഥാനത്തോ രാജ്യത്തോ സ്ഥിരതാമസത്തിന് അപേക്ഷിച്ചിരിക്കാന്‍ പാടില്ല. യോഗ്യതാ കാലയളവില്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുകയോ ജയിലില്‍ കഴിയുകയോ ചെയ്തിരിക്കാനോ പാടില്ല.

2023 ല്‍ 180 ദിവസത്തില്‍ കൂടുതല്‍ അലാസ്‌കയില്‍നിന്ന് വിട്ടുനില്‍ക്കാനും പാടില്ല. 2024ലെ ഡിവിഡന്റിനായുള്ള അപേക്ഷ മാര്‍ച്ച് 31നായിരുന്നു അവസാനിച്ചത്.
പേയ്മെന്റ് സ്റ്റാറ്റസ് അറിയാന്‍ pfd.alaska.gov എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് MyAlaska വഴി ലോഗിന്‍ ചെയ്യാവുന്നതാണ്.

Alaska permanent residents will receive a permanent fund dividend of $1,702 each

Share Email
LATEST
Top