വനിതാ ഒളിമ്പിക്‌സില്‍ അമേരിക്കന്‍ ട്രാന്‍സ്ജന്‍ഡേഴ്‌സിന് വിലക്ക്

വനിതാ ഒളിമ്പിക്‌സില്‍ അമേരിക്കന്‍ ട്രാന്‍സ്ജന്‍ഡേഴ്‌സിന് വിലക്ക്

പി പി ചെറിയാന്‍

കാലിഫോര്‍ണിയ: വനിതാ ഒളിമ്പിക്‌സില്‍ അമേരിക്കന്‍ ട്രാന്‍സ് ജന്‍ഡേഴ്‌സിന് വിലക്ക്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരം നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്കിനു യുഎസ് ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റിയും അംഗീകാരം നല്കി. യുഎസ്ഒപിസി സിഇഒ സാറാ ഹിര്‍ഷ്ലാന്‍ഡ് പോളിറ്റിക്കോയ്ക്ക് നല്‍കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഈ നയം എല്ലാ ദേശീയ കായിക സംഘടനകള്‍ക്കും ബാധകമാണ്.

പുതിയ നയം ‘സ്ത്രീകള്‍ക്ക് ന്യായവും സുരക്ഷിതവുമായ മത്സര അന്തരീക്ഷം ഉറപ്പാക്കുന്നതിന്’ ഊന്നല്‍ നല്‍കുന്നുവെന്ന് ഹിര്‍ഷ്ലാന്‍ഡ് വ്യക്തമാക്കി. നേരത്തെ, ട്രാന്‍സ് അത്ലറ്റുകളെക്കുറിച്ച് ഓരോ കായിക സംഘടനയ്ക്കും അവരുടേതായ നയം രൂപീകരിക്കാന്‍ അനുവാദമുണ്ടായിരുന്നു.

‘സ്ത്രീകളുടെ കായിക ഇനങ്ങളില്‍ നിന്ന് പുരുഷന്മാരെ ഒഴിവാക്കുക’ എന്ന തലക്കെട്ടിലുള്ള ട്രംപിന്റെ ഫെബ്രുവരിയിലെ എക്‌സിക്യൂട്ടീവ് ഉത്തരവാണ് ഈ മാറ്റത്തിന് വഴിവെച്ചത്. ഇത് വേള്‍ഡ് അത്ലറ്റിക്‌സ്, ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി എന്നിവയുമായി യുഎസിനെ എതിര്‍ക്കുന്ന നിലപാടിലേക്ക് എത്തിക്കുന്നു. കാരണം, ഈ അന്താരാഷ്ട്ര സംഘടനകള്‍ ചില മെഡിക്കല്‍ അല്ലെങ്കില്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ അനുസരിച്ച് ട്രാന്‍സ് അത്ലറ്റുകളെ മത്സരിക്കാന്‍ അനുവദിക്കുന്നുണ്ട്.

പരിഷ്‌കരിച്ച അത്ലറ്റ് സുരക്ഷാ നയം, എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ 14201 അനുസരിച്ച് സ്ത്രീകള്‍ക്ക് ന്യായവും സുരക്ഷിതവുമായ മത്സര അന്തരീക്ഷം ഉണ്ടെന്ന് ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് പറയുന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ പുതിയ നയം പ്രാബല്യത്തില്‍ വരുമെന്ന് യുഎസ്എ ഫെന്‍സിംഗ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.

American transgender women banned from Women’s Olympics

Share Email
Top