ജൂലൈ 11-ന് അമിത് ഷാ കേരളത്തിലെത്തും; തിരുവനന്തപുരത്തെ പരിപാടികൾക്ക് ശേഷം കണ്ണൂരിൽ ക്ഷേത്രദർശനം

ജൂലൈ 11-ന് അമിത് ഷാ കേരളത്തിലെത്തും; തിരുവനന്തപുരത്തെ പരിപാടികൾക്ക് ശേഷം കണ്ണൂരിൽ ക്ഷേത്രദർശനം

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജൂലൈ 11-ന് രാത്രി 10 മണിയോടെ തിരുവനന്തപുരത്ത് എത്തും. രണ്ട് പ്രധാന പരിപാടികളിൽ പങ്കെടുക്കാനാണ് അദ്ദേഹത്തിന്റെ കേരള സന്ദർശനം.

ജൂലൈ 12-ന് ബിജെപി സംസ്ഥാന ഓഫീസ് ഉദ്ഘാടനം നടത്തും. തുടർന്ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനത്തിൽ സംസാരിക്കും.

തിരുവനന്തപുരത്തെ പരിപാടികൾ പൂര്‍ത്തിയാക്കിയ ശേഷം വൈകിട്ട് നാലുമണിയോടെ അദ്ദേഹം തിരിച്ചു പോകും. മടങ്ങുന്ന വഴി കണ്ണൂരിൽ തളിപ്പറമ്പയിലെ പ്രശസ്തമായ രാജരാജേശ്വര ക്ഷേത്രം സന്ദർശിക്കും. തുടർന്ന് രാത്രി ഡൽഹിയിലേക്കായി പുറപ്പെടും.

Amit Shah to Visit Kerala on July 11; Temple Visit in Kannur After Events in Thiruvananthapuram

Share Email
LATEST
Top