‘അമ്മ’യുടെ തെരഞ്ഞെടുപ്പ് മത്സരരംഗം ചൂടേറി; 74 പേർ പത്രിക നൽകി, 6 പേർ പ്രസിഡന്റ് സ്ഥാനത്തിനായി

‘അമ്മ’യുടെ തെരഞ്ഞെടുപ്പ് മത്സരരംഗം ചൂടേറി; 74 പേർ പത്രിക നൽകി, 6 പേർ പ്രസിഡന്റ് സ്ഥാനത്തിനായി

താരസംഘടനയായ ‘അമ്മ’യുടെ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്) ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 74 പേർ പത്രിക നൽകി. ഇതിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകളുൾപ്പെടെ 6 പേർ മത്സരരംഗത്തുണ്ട്. 31നാണ് പത്രിക പിൻവലിക്കാനുള്ള അവസാനതിയ്യതി, അതിനുശേഷമേ അന്തിമപാനലുകളുടെ രൂപം വ്യക്തമായി അറിയാൻ കഴിയൂ. തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് കൊച്ചിയിൽ നടക്കും. ‘അമ്മ’യുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലിയ മത്സരമാണ് ഈ തിരഞ്ഞെടുപ്പിൽ നടക്കുന്നത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രദ്ധേയരായ പേരുകൾ മത്സരത്തിൽ

ജഗദീഷ്, ശ്വേത മേനോൻ, ദേവൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, രവീന്ദ്രൻ എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രധാന സ്ഥാനാർത്ഥികൾ. ജഗദീഷും ദേവനും താരസംഘടനയിലെ ഏറ്റവും സീനിയർ അംഗങ്ങളാണ്. യുവതാരങ്ങൾക്ക് നേതൃത്ത്വം നൽകണമെന്ന ആവശ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും പല പ്രമുഖ യുവനടന്മാരും മത്സരത്തിന് മുന്നോട്ട് വന്നിട്ടില്ല. വിജയരാഘവൻ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പത്രിക നൽകിയില്ല .

ജോയ് മാത്യുവിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പത്രിക തള്ളിയപ്പോൾ, അദ്ദേഹം എക്സിക്യൂട്ടീവ് അംഗത്വത്തിന് മാത്രം പത്രിക നൽകി. അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, രവീന്ദ്രൻ എന്നിവർ വിവിധ സ്ഥാനങ്ങളിലേക്കും പത്രിക നൽകി.

വിവിധ സ്ഥാനങ്ങൾക്കായി നിരവധി താരങ്ങൾ രംഗത്ത്

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, വൈസ് പ്രസിഡന്റായി ആശ അരവിന്ദ്, ലക്ഷ്മിപ്രിയ, നവ്യ നായർ, കുക്കു പരമേശ്വരൻ, നാസർ ലത്തീഫ്, ഉണ്ണി ശിവപാൽ എന്നിവരും ട്രഷററായി വിനു മോഹൻ, ടിനി ടോം, കുക്കു പരമേശ്വരൻ, സുരേഷ് കൃഷ്ണ, കൈലാഷ് എന്നിവരും പത്രിക നൽകി.

സരയു, അൻസിബ, അനന്യ, ടിനി ടോം, കൈലാഷ് തുടങ്ങിയവരും മത്സരരംഗത്തുണ്ട്.
അമ്മയിലെ മത്സരവും നയപരമായ ചർച്ചകളും ഈ വർഷം കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്.

‘AMMA’ Election Heats Up; 74 File Nominations, 6 Contesting for President Post

Share Email
Top