കൊച്ചി: മലയാള സിനിമയിലെ താര സംഘടന അമ്മയിലെ മത്സര ചിത്രം തെളിഞ്ഞു. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പോരാട്ടം ശ്വേതാ മേനോനും ദേവനും തമ്മിലാണ്. മറ്റെല്ലാവരും ഇന്നത്തോട് കൂടി പത്രിക പിൻവലിച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും തമ്മിലാണ് മത്സരം. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്കും മൽസരം നടക്കും. ഓഗസ്റ്റ് 15 നാണ് തെരഞ്ഞെടുപ്പ്.
വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നവ്യാ നായരടക്കം പിന്മാറി. നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് മത്സര രംഗത്തുള്ളത്. അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
അമ്മയിലെ പോരാട്ടം
പ്രസിഡന്‍റ്
ശ്വേത മേനോൻ vs ദേവൻ
ജനറൽ സെക്രട്ടറി
കുക്കു പരമേശ്വരൻ vs രവീന്ദ്രൻ
ട്രഷറർ
അനൂപ് ചന്ദ്രൻ vs ഉണ്ണി ശിവപാൽ
വൈസ് പ്രസിഡന്റ്
നാസർ ലത്തീഫ്
ജയൻ ചേർത്തല
ലക്ഷ്മി പ്രിയ
ജോയിന്‍റ് സെക്രട്ടറി
അൻസിബാ ഹസൻ ( എതില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു )
അമ്മ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സര രംഗത്തുള്ളവർ
നീന കുറുപ്പ്
സജിത ബേട്ടി
സരയു
ആശ അരവിന്ദ്
അഞ്ജലി നായർ
കൈലാഷ്
വിനു മോഹൻ
ജോയി മാത്യു
സിജോയ് വർഗീസ്
റോണി ഡേവിഡ് രാജ്
ടിനി ടോം
സന്തോഷ് കീഴാറ്റൂർ
നന്ദു പൊതുവാൾ