എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റു മരിച്ചു, ഷോക്കേറ്റത് സ്‌കൂളിനു മുകളിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനില്‍ നിന്ന്

എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റു മരിച്ചു,  ഷോക്കേറ്റത് സ്‌കൂളിനു മുകളിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനില്‍ നിന്ന്

കൊല്ലം: തേവലക്കരയില്‍ വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) ആണ് ദാരുണമായി മരിച്ചത്. സ്‌കൂള്‍ കെട്ടിടത്തിനു മുകളിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമീക നിഗമനം.

സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. . കെട്ടിടത്തിന്റെ മുകളില്‍ ഉയര്‍ന്ന വോള്‍ട്ടേജ് ലൈനുകള്‍ കടന്നുപോകുന്ന ഭാഗത്താണ് മിഥുന്റെ ചെരിപ്പ് വീണതെന്നാണ് പ്രാഥമിക വിവരം. ചെരിപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മിഥുന്‍ വൈദ്യുതി കമ്പിയില്‍ സ്പര്‍ശിക്കുകയും ഷോക്കേല്‍ക്കുകയുമായിരുന്നു.

ഉടന്‍തന്നെ സ്‌കൂള്‍ അധികൃതരും സഹപാഠികളും ചേര്‍ന്ന് മിഥുനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂളിനു മുകളിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈന്‍ മാറ്റണമെന്ന ആവശ്യം സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടികള്‍ ഉണ്ടായില്ലെന്ന് പരാതിയുണ്ട്.

എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശം നൽകിയതായും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

An 8th grade student died after being electrocuted at school, from a power line passing over the school.

Share Email
LATEST
Top