അന്ന ജോയ് ഡാലസില്‍ അന്തരിച്ചു

അന്ന ജോയ് ഡാലസില്‍ അന്തരിച്ചു

ഡാലസ് : അന്ന ജോയ് (75 -കുഞ്ഞുമോള്‍) ഡാളസില്‍ അന്തരിച്ചു. പരേതനായ ജോയ് ഉണ്ണൂണ്ണിയാണ് ഭര്‍ത്താവ്. കൈതപ്പറമ്പ് തെക്കേവിളയില്‍ പരേതനായ മത്തായിയുടെയും തങ്കമ്മ കോശിയുടെയും മകളായിരുന്നു. ചെന്നിത്തല ഹൈസ്‌കൂളില്‍ അധ്യാപികയായിരുന്നു. അമേരിക്കയിലെത്തിയ ശേഷം ഡാളസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ സജീവ അംഗവുമായിരുന്നു

ടീന, ടോണി, ടിജോ, ബിജു, ബിന്‍സി, ജീന എന്നീ മക്കളാണ് .
ബെര്‍ണീസ്, ബ്ലെസി, നിക്കോളാസ്, ജോസയ , ലൂക്ക്, ലിയാം എന്നിവര്‍ പേരക്കുട്ടികള്‍

പൊതുദര്‍ശനം

2025 ജൂലൈ 18 വെള്ളിയാഴ്ച വൈകുന്നേരം ആറു ഡാളസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍

ശവസംസ്‌കാര ശുശ്രൂഷ:

ജൂലൈ 19 ശനിയാഴ്ച്ച രാവിലെ ഒന്‍പതു മുതല്‍ ഡാലസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍.
തുടര്‍ന്ന് ലേക്ക് വ്യൂ സെമിത്തേരിയില്‍ സംസ്‌കാരം
2343 ലേക്ക് റോഡ്. ലാവണ്‍, TX 75166

Anna Joy passes away in Dallas

Share Email
LATEST
Top