ട്രൈസ്റ്റേറ്റ് കേരളം ഫോറം കര്‍ഷക രത്‌ന അവാര്‍ഡിന് അപേക്ഷിക്കാം

ട്രൈസ്റ്റേറ്റ് കേരളം ഫോറം കര്‍ഷക രത്‌ന അവാര്‍ഡിന് അപേക്ഷിക്കാം

ഫിലാഡല്‍ഫിയ : ട്രൈസ്റ്റേറ്റ് കേരളാ ഫോറം മികച്ച കര്‍ഷകര്‍ക്കായി എല്ലാ വര്‍ഷവും നല്‍കിവരുന്ന കര്‍ഷക രത്‌ന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025 ഓഗസ്റ്റ് 23 ന് ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ഓണാഘോഷ പരുപാടിയില്‍ വച്ചാണ് അവാര്‍ഡ് വിതരണം ചെയ്യുന്നത് .ഓണം വിളവെടുപ്പിന്റെ കൂടി ഉത്സവമാണ് എന്നതിനാലാണ് അവാര്‍ഡ് ദാനം ടി.കെ.എഫ് ഓണാഘോഷത്തോടനുബന്ധിച്ചു ക്രമീകരിച്ചിരിക്കുന്നത് .

വളരെ ചുരുങ്ങിയ സൗകര്യത്തിലും വളരെ മികച്ച രീതിയില്‍ അടുക്കളത്തോട്ട കൃഷി ചെയ്യുന്നവരാണ് ഫിലാഡല്‍ഫിയയിലേയും സമീപ പ്രദേശങ്ങളിലെയും മലയാളീ സമൂഹം.അവര്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ടി.കെ.എഫ് എല്ലാ വര്‍ഷവും കര്‍ഷക രത്‌ന അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് .

അവാര്‍ഡ് വിതരണ കമ്മിറ്റിക്കു മുമ്പാകെ ലഭിക്കുന്ന അപേക്ഷയില്‍ നിന്നും മികച്ചത് തിരഞ്ഞെടുത്തു സ്ഥലം സന്ദര്‍ശനം നടത്തി വിത്തിടീല്‍ മുതല്‍ വിളവെടുപ്പ് വരെയുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാണു വിജയിയെ പ്രഖ്യാപിക്കുക.

ജൈവ കൃഷി ചെയ്യുന്നവര്‍ക്കും ,പരമ്പരാഗത കേരളാ കാര്‍ഷിക ഉത്പന്നങ്ങള്‍ കൃഷി ചെയ്യുന്നവര്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നത് .ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് ടി.കെ.ഫ് എവര്‍റോളിംഗ് ട്രോഫിയും പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും രണ്ടും ,മൂന്നും സ്ഥാനക്കാര്‍ക്ക് പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡുമാണ് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അവാര്‍ഡ് കമ്മിറ്റി അംഗങ്ങളായ ജോണ്‍ പണിക്കര്‍ ,ജോര്‍ജ്കുട്ടി ലൂക്കോസ് ,അലക്‌സ് തോമസ് ,ഫിലിപ്പോസ് ചെറിയാന്‍ എന്നിവരെ ബന്ധപ്പെടുക.

ആര്‍പ്പോ ഇര്‍ര്‍റോഎന്ന് പേരിട്ടിരിക്കുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തിന് വിപുലമായ ഒരുക്കങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത് . ഓഗസ്റ്റ് 23 ന് ഉച്ചക്ക് രണ്ടിന് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കൊടിയേറുന്ന ഓണാഘോഷത്തിനു വിഭവ സമൃദ്ധമായ ഓണസദ്യ ,ഘോഷയാത്ര ,തിരുവാതിര ,അത്തപ്പൂക്കളം ,എന്നിവക്ക് പുറമെ കേരളത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായകന്‍ അഫ്‌സലും സംഘവും അവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും ഉണ്ടായിരിക്കുന്നതാണ്.

ഫിലാഡല്‍ഫിയയിലെ എല്ലാ മലയാളകളുടെയും മനസി ല്‍ എന്നെന്നും സൂക്ഷിക്കാന്‍ കഴിയുന്ന രീതില്‍ ഒരു മികച്ച ഓണാഘോഷം സംഘടിപ്പിക്കാന്‍ ടി. കെ. എഫ് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ വളരെ വിപുകലമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു .

വാര്‍ത്ത: അഭിലാഷ് ജോണ്‍

apply for the Tristate Kerala Forum Karshaka Ratna Award

Share Email
Top