ജമ്മു കശ്മീരിൽ വീണ്ടും സ്ഫോടനം, ഒരു സൈനികന് വീരമ്യത്യു, 2 സൈനികർക്ക് പരിക്ക്; പ്രദേശത്ത് വൻ തിരച്ചിൽ

ജമ്മു കശ്മീരിൽ വീണ്ടും സ്ഫോടനം, ഒരു സൈനികന് വീരമ്യത്യു, 2 സൈനികർക്ക് പരിക്ക്; പ്രദേശത്ത് വൻ തിരച്ചിൽ

ജമ്മു: ജമ്മു കശ്മീരിലെ പുഞ്ച് ജില്ലയിൽ നിയന്ത്രണരേഖയോട് ചേർന്ന് ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരു ഇന്ത്യൻ സൈനികന് വീരമൃത്യു. പട്രോളിംഗിനിടെ ഉണ്ടായ കുഴിബോംബ് സ്ഫോടനത്തിലാണ് സൈനികന് വീരമൃത്യ സംഭവിച്ചത്. സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തീവ്രവാദികൾ സ്ഥാപിച്ച ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) പൊട്ടിത്തെറിച്ചതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്, അതേസമയം പ്രദേശത്ത് സുരക്ഷാ സേനകൾ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

Share Email
Top