തൃശിവപേരൂരിന്റെ സാംസ്‌കാരിക പൈതൃകവുമായി ആതിരാ സുരേഷ് കെഎച്ച്എന്‍എയുടെ സാരഥിയാവുന്നു

തൃശിവപേരൂരിന്റെ സാംസ്‌കാരിക പൈതൃകവുമായി ആതിരാ സുരേഷ് കെഎച്ച്എന്‍എയുടെ സാരഥിയാവുന്നു

അറ്റ്‌ലാന്റിക്‌ സിറ്റി: തൃശൂരിന്റെ സാംസ്‌കാരിക പൈതൃകവുമായി ആതിരാ സുരേഷ് കെഎച്ച്എന്‍എയുടെ സാരഥിയാവുമ്പോള്‍ അമേരിക്കന്‍ മലയാളി ഹിന്ദു സമൂഹത്തിന് അഭിമാന നിമിഷം.

കെഎച്ച്എന്‍എ 2025-27 കാലയളവിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് ആതിര സ്വയം സമര്‍പ്പിക്കാന്‍ തയാറാവുമ്പോള്‍, അമേരിക്കയിലെ സനാതന സമൂഹം അതിനെ ഏറെ പ്രതീക്ഷകളോടെയാണ് കാണുന്നത്. കേരളത്തില്‍ ജനിച്ച് മലയാള സംസ്‌കാരവുമായി അടുത്തിടപഴകിയ ബാല്യം. പരമ്പരാഗതമായി നേടിയെടുത്ത മൂല്യങ്ങള്‍ക്ക് ഒട്ടും കോട്ടം വരാത്തതും, സ്വാര്‍ത്ഥചിന്തകളെ സ്വാധീനിക്കാന്‍ ഇടയില്ലാത്ത സാമൂഹിക സന്നദ്ധതയും, തുടര്‍ന്ന് മലയാളിയുടെ ഹൃദയസ്പന്ദനം തിരിച്ചറിഞ്ഞു കൊണ്ടുള്ള സാമൂഹ്യപ്രവര്‍ത്തനവും കൂടിയാകുമ്പോള്‍ ‘വസുദേവ കുടുംബകത്തിന്’ നോര്‍ത്ത് അമേരിക്കയില്‍ മലയാളി തനിമയുടെ ഗൃഹാന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു.

യാദൃശ്ചികമായല്ല ആതിര ഈ ഉത്തരവാദിത്വത്തിലേക്ക് എത്തിപ്പെടുന്നത്. ഇതിനോടകം തന്നെ നിരവധി സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കിലൂടെ തന്റെ കഴിവും കടമയും തെളിയിച്ചിട്ടുള്ള, കറകളഞ്ഞ വ്യക്തിത്വമാണ് ആതിരയുടേത്. ഒട്ടേറെ സ്‌നേഹ വാത്സല്യങ്ങള്‍ക്ക് പാത്രമാവുമ്പോഴും, സമൂഹത്തിന്റെ വലിയൊരു ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അവര്‍ തയാറാവുകയായിരുന്നു. കെഎച്ച്എന്‍എ ഒരു ഭരണ സംവിധാനമോ രാഷ്ട്രീയ നിലപാടിനും മാത്രമായി ഒതുങ്ങി നില്‍ക്കാനുള്ളതല്ലെന്ന് കൂടി തെളിയിക്കുന്ന ഒരുതെരഞ്ഞെടുപ്പിന് ആയിരിക്കും അറ്റ്‌ലാന്റിക് സിറ്റി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

ഹിന്ദുത്വം ഒരു ജീവിതരീതിയായി നിലനില്‍ക്കുമ്പോള്‍, അതിന്റെ സ്വാഭാവികത നഷ്ടപ്പെടുത്താതെ, പുതിയൊരു ഗവേഷണാത്മക സമീപനം സ്വീകരിക്കാതെ, ആധുനിക ലോകത്തിനായി അതിനെ അനുയോജ്യമായി ഉപയോഗിക്കാന്‍, ആ വാത്സല്യം പുതുതലമുറയിലേക്ക് എത്തിക്കാനുള്ള ഒരു അമ്മ മനസ്സിനുള്ള കഴിവിനെ ആരാണ് സംശയിക്കുന്നത്?

ഹിന്ദുവിന്റെയും കെഎച്ച്എന്‍എയുടെയും, കര്‍മ്മപഥത്തില്‍ നിന്ന് ഒരിക്കലും വ്യതിചലിക്കാതെ സധൈര്യം മുന്നേറുന്ന ഈ പ്രസിഡണ്ട് നോമിനി, ഒരു നല്ല നാളെയ്ക്കായി തന്റെ രണ്ട് വര്‍ഷത്തെ സമയവും പൂര്‍ണമായി സമര്‍പ്പിക്കാന്‍ തയ്യാറാവുമ്പോള്‍, ”മാവേലി നാട് കാണീടും കാലം, മനുഷ്യരെല്ലാവരും ഒന്നുപോലെ” എന്ന വചനം മനസ്സിലേറ്റി നടക്കുന്ന യാഥാസ്ഥിതിക മലയാളി സമൂഹം വലിയ പ്രതീക്ഷകളോടെയാണ് ഇത് നോക്കിക്കാണുന്നത്.

കെഎച്ച്എന്‍എ 2025 കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 17, 18, 19 തീയതികളില്‍, യുഎസ്എയിലെ അറ്റ്‌ലാന്റിക് സിറ്റിയിലാണ് നടക്കുന്നത്. ആ കണ്‍വെന്‍ഷനില്‍ വെച്ചാണ് , 2025-2027 കെഎച്ച്എന്‍എയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്.

Athira Suresh becomes the charioteer of KHNA with the cultural heritage of Trisivaperoor
Share Email
LATEST
Top