എൻഡി അപ്പച്ചനെ മർദ്ദിച്ച സംഭവം: മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മരവിപ്പിച്ചു

എൻഡി അപ്പച്ചനെ മർദ്ദിച്ച സംഭവം: മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മരവിപ്പിച്ചു

എൻഡി അപ്പച്ചനെ മർദ്ദിച്ച സംഭവം വലിയ വിവാദമായതിന് പിന്നാലെ മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മരവിപ്പിച്ചു. നാല് പേരുടെ പാർട്ടിയിലെ പ്രാഥമിക അംഗത്വം സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഡിസിസി ജനറൽ സെക്രട്ടറി കെ രാജേഷ് കുമാറിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.

മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വികസന സെമിനാറിനിടെയാണ് കഴിഞ്ഞ ദിവസം കയ്യാങ്കളി ഉണ്ടായത്. മുതിർന്ന നേതാവായ എൻഡി അപ്പച്ചനെ പ്രവർത്തകർ കയ്യേറ്റം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സംഭവത്തിൽ പാർട്ടി നേതൃത്വം ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.

സംഭവത്തില്‍ നേരിട്ട് പങ്കാളികളായ സാജന്‍ കടുപ്പില്‍, തോമസ് പാഴൂക്കാല,ജോര്‍ജ്ജ് ഇടപ്പാട്,സുനില്‍ പാലമറ്റം എന്നിവരെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇവരെ പാർട്ടിയിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജുവാണ് അറിയിച്ചത്.സംഭവത്തില്‍ ഇവരുടെ പങ്കാളിത്തം പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടി.നിലവിലെ മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മരവിപ്പിച്ച് കമ്മിറ്റിയുടെ ചുമതല ഡിസിസി ജനറല്‍ സെക്രട്ടറി കെ.രാജേഷ് കുമാറിന് നല്‍കി.

Share Email
Top