ജറുസലം: ഗാസയിലെ ക്രൈസ്തവ ദേവാലയത്തിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ ലെയോ മാർപാപ്പായോട് ഖേദം പ്രകടിപ്പിച്ച് നെതന്യാഹു. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിലെ കത്തോലിക്കാ ദേവാലയത്തിനു നേരെയുണ്ടായ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. ആഗോള തലത്തിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ലിയോ പതിനാലാമൻ മാർപാപ്പായെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഖേദം അറിയിച്ചത്.
യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തലിനും പോപ്പ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയിൽ കുട്ടികളും പ്രായമായവരും രോഗികളും അനുഭവിക്കേണ്ടി വരുന്ന ദുരിതത്തിൽ ആശങ്ക പ്രകടിപ്പിച്ചു.
ക്രൈസ്തവ, ദേവാലയത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ഖേദിക്കുന്നതായും തെറ്റുപറ്റിയതായും നെതന്യാഹു പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. സംഭാഷണം സൗഹൃദപരമായിരുന്നുവെന്ന് ഇസ്രയേൽ പ്രതികരിച്ചു. പരസ്പരമുള്ള കൂടിക്കാഴ്ചയെ കുറിച്ച് ഇരുവരും സംസാരിച്ചതായും വിവരമുണ്ട്. ഗാസയിലെ ഏക കത്തോലിക്കാ ദേവാലയമാണ് ഇസ്രയേൽ ആക്രമണത്തിൽ തകർന്നത്.
Attack on Christian church in Gaza: Netanyahu expresses regret to Pope Leo