വിഷം കലര്‍ത്തിയ ഭക്ഷണം നല്കി ഭര്‍തൃമാതാവ് ഉള്‍പ്പെടെ മൂന്നുപേരെ കൊലപ്പെടുത്തിയ ഓസ്‌ട്രേലിയന്‍ യുവതിയെ കുറ്റക്കാരിയായി കോടതി കണ്ടെത്തി

വിഷം കലര്‍ത്തിയ ഭക്ഷണം നല്കി ഭര്‍തൃമാതാവ് ഉള്‍പ്പെടെ മൂന്നുപേരെ കൊലപ്പെടുത്തിയ ഓസ്‌ട്രേലിയന്‍ യുവതിയെ കുറ്റക്കാരിയായി കോടതി കണ്ടെത്തി
Share Email

സിസ്‌നി: വിഷം കലര്‍ത്തിയ ഭക്ഷണം വയോധികരായ ഭര്‍തൃമാതാപിതാക്കള്‍ക്കും ഭര്‍തൃസഹോദരിക്കും നല്കി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി കുറ്റക്കാരി.
ഓസ്‌ട്രേലിയന്‍ വനിത എറിന്‍ പാറ്റേഴ്‌സണെയാണ് കുറ്റക്കാരിയെന്നു കോടതി വിധിച്ചത്. ഇവരുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളും മറ്റൊരു ബന്ധുവുമാണ് കൊല്ലപ്പെട്ടത്.

മെല്‍ബണു സമീപമുള്ള ലിയോംഗത്തയെന്ന സ്ഥലത്തെ സ്വന്തം വീട്ടില്‍ വെച്ചാണ് യുവതി ബന്ധുക്കള്‍ക്ക് വിഷം കലര്‍ന്ന ഭക്ഷണം നല്കിയത്. 50 വയസ്സുള്ള എറിന്‍ പാറ്റേഴ്‌സണ്‍ മല്‍ബണിന് തെക്കുകിഴക്കേയുള്ള ലിയോംഗത്തയിലെ സ്വന്തം വീട്ടിലാണ് കൊലപാതകത്തിനായി ഭക്ഷണം പാകം ചെയ്തത്. ഗെയില്‍ പാറ്റേഴ്‌സണ്‍, ഡൊണാള്‍ഡ് പാറ്റേഴ്‌സണ്‍, ഹെതര്‍ വില്കിന്‍സണ്‍ എന്നിവര്‍ക്കാണ് ഭക്ഷണം വിളമ്പിയത്. പിന്നീട് ഇവയില്‍ വിഷമുള്ള ഡെത്ത് ക്യാപ് കൂണിന്റെ അംശം കണ്ടെത്തി.

ഭക്ഷണം കഴിച്ച നാലുപേരില്‍ മൂന്നു പേരും ആശുപത്രിയില്‍ മരിച്ചു.സംഭവത്തില്‍ എറിനെതിരെ കൊലപാതകത്തിന്റെയും കൊലപാധം ശ്രമത്തിന്റെയും കുറ്റങ്ങളാണ് ചുമത്തപ്പെട്ടത്. മോര്‍വെല്ലിലെ ലാട്രോബ് വാലി മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. എറിന്‍ കുറ്റം നിഷേധിച്ചിരുന്നുവെങ്കിലും, മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ കോടതി കുറ്റക്കാരിയായി കണ്ടെത്തുകയായിരുന്നു. ശിക്ഷാനിശ്ചയം പിന്നീട് പ്രഖ്യാപിക്കും.

ഓസ്‌ട്രേലിയയെ ഞെട്ടിച്ച ഈ കേസ് രാജ്യത്തുടനീളം വലിയ മാധ്യമ ശ്രദ്ധയാണ് നേടിയത്. ഈ കൊലപാസംഭവത്തെ അടിസ്ഥാനമാക്കി ഡോക്യുമെന്ററികളും ബുക്കുകളും വിവിധ തലങ്ങളില്‍ നിര്‍മ്മാണത്തിലായിട്ടുണ്ട്.

Australian woman found guilty of killing three people, including her mother-in-law, by feeding them poisoned food
Share Email
LATEST
Top