മോശം കാലാവസ്ഥ: ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ യാത്ര മുടങ്ങി

മോശം കാലാവസ്ഥ: ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ യാത്ര മുടങ്ങി

തൃശൂര്‍: രണ്ടു ദിവസത്തെ കേരളാ സന്ദര്‍ശനത്തിനായെത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുടെ ഗുരുവായൂര്‍ യാത്ര പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് മുടങ്ങി. കനത്ത മഴയെത്തുടര്‍ന്ന് ഉപരാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം മുടങ്ങിയത്.

ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്. അതിശക്തമായ മഴയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിച്ചില്ല. ഉപരാഷ്ട്രപതി കൊച്ചിയിലേക്ക് തിരിച്ചു പോയി.

ഭാര്യ ഡോ. സുദേഷ് ധന്‍കറിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് ഉപരാഷ്ട്രപതി ഗുരുവായൂര്‍ സന്ദര്‍ശനത്തിന് പോയത്. രണ്ടു ദിവസത്തെ കേരളാ സന്ദര്‍ശനത്തിനായി ഇന്നലെയാണ് ഉപരാഷ്ട്രപതി കൊച്ചിയിലെത്തിയത്.

നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ വിദ്യാര്‍ഥികളും അധ്യാപകരുമായി ഉപരാഷ്ട്രപതി ഇന്ന് സംവാദം നടത്തും. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ ഇന്നു ഗതാഗത നിയന്ത്രണമുണ്ട്. ഉച്ചയ്ക്കു ഒരുമണി വരെ ദേശീയപാത 544, കളമശേരി എസ്സ ിഎംഎസ് മുതല്‍ കളമശേരി എച്ച്എംടി, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് തോഷിബ ജംഗഷന്‍, മെഡിക്കല്‍ കോളജ് റോഡ്,കളമശേരി നുവാല്‍സ് വരെ കര്‍ശന ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.

Bad weather: Vice President's Guruvayur visit cancelled
Share Email
Top