സ്കൂളിന് മുകളിലേക്ക് ബംഗ്ലാദേശ് വ്യോമസേനയുടെ വിമാനം തകർന്നുവീണു

സ്കൂളിന് മുകളിലേക്ക് ബംഗ്ലാദേശ് വ്യോമസേനയുടെ  വിമാനം തകർന്നുവീണു

ദാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ദാക്കയിൽ സ്കൂളിന് മുകളിലേക്ക് ബംഗ്ലാദേശ് വ്യോമസേനയുടെ എഫ്-7 ബിജിഐ വിമാനം തകർന്നുവീണു.

ഉത്താരയിലുള്ള മൈൽസ്റ്റോൺ സ്കൂളിലേക്ക് ആണു വിമാനം തകർന്നു വീണത്. അപകടത്തിൽ 19 പേർ മരിക്കുകയും 100-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടസമയത്ത് ക്ലാസുകൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു.

സ്കൂൾ കെട്ടിടത്തിൽ നിന്ന് തീയും പുകയും ഉയരുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഫയർ, സൈനിക രക്ഷാപ്രവർത്തകർ ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. വിമാനം വ്യോമസേനയുടേതാണെന്ന് ബംഗ്ലാദേശ് സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് ഓഫീസ് സ്ഥിരീകരിച്ചെങ്കിലും അപകടകാരണം വ്യക്തമല്ല.

Share Email
LATEST
Top