കോട്ടയം: മാര്‍ മാത്യു മാക്കീലിന്റെ ധന്യന്‍ പദവി പ്രഖ്യാപനവും മാര്‍ തോമസ് തറയിലിന്റെ 50-ാം ചരമവാര്‍ഷികാചരണവും പ്രാര്‍ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. തിരുക്കര്‍മങ്ങള്‍ക്കുശേഷം ബിസിഎം കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഫാ. തോമസ് ആദോപ്പിള്ളില്‍ തയാറാക്കിയ ”വിശുദ്ധിയിലേക്കുള്ള വീഥി’ എന്ന ഗ്രന്ഥം മാര്‍ മാത്യു മൂലക്കാട്ട് മാര്‍ ജോസഫ് പണ്ടാരശേരിലിനു നല്കി പ്രകാശനം ചെയ്തു.
സിസ്റ്റര്‍ ആലീസ് വട്ടംതൊട്ടിയില്‍ തയാറാ ക്കിയ ”സ്‌നേഹതീര്‍ഥം’ രണ്ടാം ഭാഗം മാര്‍ മാത്യു മൂലക്കാട്ട് ഫാ. ജോസ് തറയിലിനു ന ല്കിയും സിസ്റ്റര്‍ മേഴ്സിലറ്റ് എസ് വിഎം ത യാറാക്കിയ ”പുണ്യചരിതനായ ധന്യന്‍ മാര്‍ മാത്യു മാക്കില്‍’ വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറാള്‍ സിസ്റ്റര്‍ ഇമാക്കു ലേറ്റിനും നല്കിയും പ്രകാശനം ചെയ്തു. കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗങ്ങള്‍ മാര്‍ തോമസ് തറയിലിനെക്കുറിച്ചുള്ള ഗാനം ആലപിച്ചു. തുടര്‍ന്ന് ധന്യന്‍ മാര്‍ മാത്യു മാ ക്കീലിനെയും മാര്‍ തോമസ് തറയിലിനെയും കുറിച്ചു തയാറാക്കിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.
Beatification declared with full faith: This is a blessed moment for the Kottayam Diocese