ബത്തേരി സ്വദേശിയായ യുവാവ് ഇസ്രയേലിൽ  മരിച്ച നിലയിൽ

ബത്തേരി സ്വദേശിയായ യുവാവ് ഇസ്രയേലിൽ  മരിച്ച നിലയിൽ

വയനാട്:  കൽപറ്റ ബത്തേരി സ്വദേശിയായ യുവാവിനെ ഇസ്രയേലിൽ മരിച്ച നിലയിൽ കണ്ടെത്തി. ബത്തേരി കോളിയാടി സ്വദേശി ജിനേഷിനെയാണ് ജറുസലമിലെ ജോലി ചെയ്യുന്ന വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഈ വീട്ടിലെ എൺപതുകാരിയെ കുത്തേറ്റു മരിച്ച നിലയിലും കണ്ടെത്തി. ഒരു മാസം മുൻപ് ഇവരുടെ ഭർത്താവിനെ പരിചരിക്കാനാണ് ജിനേഷ് ഇസ്രയേലിലെത്തിയത്.കെയർ ഗിവറായി ജോലി ചെയ്തുവരികയായിരുന്നു.  മരണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് ഇസ്രയേൽ മാധ്യമങ്ങളോട് പറഞ്ഞു.

Betheri native young men died in isel

Share Email
LATEST
More Articles
Top