ബിഷപ്പ് മാത്യൂസ് മാര്‍ സെറാഫിം ജൂലൈ 13ന് ഡാലസ് കാരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവകയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും

ബിഷപ്പ് മാത്യൂസ് മാര്‍ സെറാഫിം ജൂലൈ 13ന് ഡാലസ് കാരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവകയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും

ഷാജി രാമപുരം

ഡാലസ്: മാര്‍ത്തോമ്മ സഭ അടൂര്‍ ഭദ്രാസനാധ്യക്ഷനും, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് വൈസ് പ്രസിഡന്റുമായ ബിഷപ്പ് മാത്യൂസ് മാര്‍ സെറാഫിം നാളെ (ഞായര്‍) രാവിലെ പത്തിന് ഡാലസ് കാരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവകയില്‍് ആരാധനയ്ക്കും വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷയ്ക്കും മുഖ്യ കാര്‍മ്മികത്വം വഹിക്കും.

ന്യൂയോര്‍ക്കില്‍ നടത്തപ്പെട്ട 35 – മത് മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായിട്ടാണ് അമേരിക്കയില്‍ ഹൃസ്വ സന്ദര്‍ശനത്തിനായി ബിഷപ്പ് മാര്‍ സെറാഫിം എത്തിച്ചേര്‍ന്നത്.

ഞായറാഴ്ച്ച വൈകുന്നേരം അഞ്ചിന് ഡാലസിലെ പ്ലാനോയിലുള്ള സെഹിയോന്‍ മാര്‍ത്തോമ്മ ഇടവകയുടെ 21 – മത് ഇടവക ദിനാഘോഷ ചടങ്ങിലും വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷയ്ക്കും മുഖ്യ നേതൃത്വം നല്‍കും.

14ന് വൈകുന്നേരം ഏഴിന് ഡാലസിലെ മെസ്‌ക്വിറ്റ് സെന്റ്.പോള്‍സ് മാര്‍ത്തോമ്മ ഇടവകയില്‍ ആരാധന ശുശ്രൂഷക്ക് നേതൃത്വം നല്‍കും.

15 ന് വൈകുന്നേരം ആറിന് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മ ഇടവകയില്‍ വെച്ച് ആദ്യമായി ഡാലസില്‍ എത്തിച്ചേര്‍ന്ന ബിഷപ്പ് മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പായ്ക്ക് ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയണല്‍ ആക്ടിവിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡാലസിലെ എല്ലാ മാര്‍ത്തോമ്മ ഇടവകളെയും പങ്കെടുപ്പിച്ച് സ്വീകരണം നല്കും.

Bishop Mathews Mar Seraphim will celebrate Holy Mass at the Dallas Carrollton Marthoma Parish on July 13th.

Share Email
LATEST
Top