ഇരിങ്ങാലക്കുട: മാപ്രാണം സെന്ററിലെ ബസ് സ്റ്റോപ്പിന് സമീപമുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് എ.ടി.എം മുമ്പിൽ കണ്ടെത്തിയ രക്തപ്പാടുകൾ നാട്ടുകാരിൽ ആശങ്കക്ക് ഇടയാക്കി . ശനിയാഴ്ച രാവിലെ ജനങ്ങൾ ആദ്യമായി രക്തപ്പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
അടുത്തുള്ള സ്ലാബിന്റെ മുകളിലുണ്ടായ പൊടിയിൽ ‘രാജാവിന്റെ മകൻ’ എന്നെഴുതിയിരുന്നു. എ.ടി.എം വാതിലിലും ചോര തെറിച്ച നിലയിൽ കണ്ടിട്ടുണ്ട്. കണ്ടെത്തിയത് മനുഷ്യരക്തമാണോ എന്ന് സംബന്ധിച്ച് സംശയം നിലനിൽക്കുന്നുണ്ട്.
പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതായി വിവരമുണ്ട്. സംഭവത്തിന് പിന്നിൽ എന്താണ് സത്യമായ കാര്യം എന്നത് വ്യക്തമാകാൻ കൂടുതൽ അന്വേഷണം ആവശ്യമാണ്.
“Blood stains found in front of bank ATM; ‘Son of the King’ scribbled nearby”