ലണ്ടന്‍: വോട്ടു ചെയ്യാനുള്ള കുറഞ്ഞ പ്രായപരിധി 16 ആയി കുറയ്ക്കാനുള്ള നിര്‍ണായക നീക്കവുമായി ബ്രിട്ടണ്‍. നിലവിലെ സമ്മതിദാനാവകാശ പ്രയം 18 എന്നത് 16 ആയി കുറയ്ക്കാനാണ് യു.കെ ആലോചിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ വോട്ടിംഗ് ശതമാനത്തില്‍ കുത്തനെ ഉണ്ടായ കുറവാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ 59.7 ആയിരുന്നു വോട്ടിങ് ശതമാനം. 2001നു ശേഷമുള്ള ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനമായിരുന്നു.
ബ്രിട്ടണില്‍ 1969ലാണ് വോട്ട് ചെയ്യാനുള്ള കുറഞ്ഞ പ്രായപരിധി 21 വയസില്‍ നിന്നും 18 ആക്കിയത്. അതിനുശേഷം വോട്ടിംഗ് പ്രായത്തിലെ വമ്പന്‍ മാറ്റത്തിനാണ് ഇപ്പോള്‍ ബ്രിട്ടണ്‍ നീക്കം നടത്തുന്നത്. ലേബര്‍ പാര്‍ട്ടി വോട്ടിംഗ് പ്രായം 16 ആക്കുമെന്നു തെരഞ്ഞെടുപ്പില്‍ വാഗ്ദാനം നല്കിയിരുന്നു. സ്‌കോട്‌ലന്‍ഡ്, വെയ്ല്‍സ് തുടങ്ങവയില്‍ വോട്ടിംഗ് പ്രായം 16 ആണ്.
Britain moves to lower voting age to 16