സാൻ ജോസ്, കാലിഫോർണിയ: കാലിഫോർണിയയിലെ സാൻ ജോസിൽ ഞായറാഴ്ച പുലർച്ചെ ഒരു കാർ പോസ്റ്റ് ഓഫീസിലേക്ക് ഇടിച്ചുകയറി കെട്ടിടത്തിന് മുഴുവൻ തീപിടിച്ചു. അഗ്നിബാധ വലുതായിരുന്നെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല. അക്രമിയെന്നു സംശയിക്കുന്ന വ്യക്തിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഡൗണ്ടൗണിന് തെക്ക് സ്ട്രിപ്പ് മാളിൽ സ്ഥിതി ചെയ്യുന്ന ഓഫീസിൽ പുലർച്ചെ 3 മണിയോടെയാണ് സംഭവം നടന്നത്. അപ്പോൾ തന്നെ പൊലീസും അഗ്നി ശമന സേനയും സ്ഥലത്തെത്തി.
തീ അണയ്ക്കാൻ 50 അഗ്നിശമന സേനാംഗങ്ങൾ ഏകദേശം ഒന്നര മണിക്കൂർ എടുത്തു. വൻതോതിൽ കേടുപാടുകൾ സംഭവിച്ച കെട്ടിടത്തിനുള്ളിൽ ആ വാഹനമടക്കം കത്തിയമർന്നു. അക്രമിയെന്ന് സംശയിക്കപ്പെടുന്നയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല, ഫെഡറൽ പോസ്റ്റൽ ഇൻസ്പെക്ടർമാർ അന്വേഷണത്തിന് നേതൃത്വം നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സാൻ ഫ്രാൻസിസ്കോ നഗരമധ്യത്തിൽ നിന്ന് ഏകദേശം 50 മൈൽ (80 കിലോമീറ്റർ) തെക്ക് സ്ഥിതിചെയ്യുന്ന സാൻ ജോസ് നഗരത്തിൽ ഏകദേശം 2 ദശലക്ഷം ആളുകൾ താമസിക്കുന്നുണ്ട് .
car crashes into post office and catches fire in San Jose