ജീമോൻ റാന്നി
ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ 51 – മത് ഇടവകദിനം വൈവിധ്യമാർന്ന പരിപടികളോടെ നടത്തപ്പെട്ടു. മാർത്തോമ്മാ സഭയുടെ അടൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ ഇടവക ദിന സന്ദേശം നൽകി.

സെറാഫിം തിരുമേനിയുടെ ആദ്യ യുഎസ് സന്ദർശനത്തോടനുബന്ധിച്ചാണ് ഹൂസ്റ്റണിലും എത്തിച്ചേർന്നത്. ജൂലൈ ആദ്യവാരം ന്യൂയോർക്കിൽ നടന്ന മാർത്തോമാ ഫാമിലി കോൺഫറൻസിൽ തിരുമേനി മുഖ്യാഥിതിയായിരുന്നു, .
ജൂലൈ 20 നു ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധ കുർബാനയ്‌ക്കും തിരുമേനി മുഖ്യ കാർമികത്വം വഹിച്ചു. വികാരി റവ. ജിജോ.എം ജേക്കബ്, അസി.വികാരി റവ.ജീവൻ ജോൺ, റവ.ഉമ്മൻ ശാമുവേൽ, റവ. കെ.എ.എബ്രഹാം, റവ. ലാറി വർഗീസ് എന്നിവർ സഹ കാർമ്മികരായിരുന്നു.

കുർബാനയ്ക്കു ശഷം നടന്ന ഇടവക ദിന സമ്മളനത്തിൽ റവ. ജിജോ എം ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. റവ. കെ.എ എബ്രഹാം പ്രാരംഭ പ്രാർത്ഥന നടത്തി. ഇടവക വൈസ് പ്രസിഡണ്ട് വര്ഗീസ് മത്തായി (എബി) സ്വാഗതമാശംസിച്ചു. റവ.ലാറി വർഗീസ് ആശംസകൾ നേർന്നു. ഇടവക സെക്രട്ടറി അജിത് വർഗീസ് ഇടവക റിപ്പോർട്ട് അവതരിപ്പിച്ചു.

അഭിവന്ദ്യ റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ ഇടവകദിന സന്ദേശം നൽകി
അര നൂറ്റാണ്ടിനു മുൻപ് ട്രിനിറ്റി ഇടവകയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ എല്ലാ വ്യക്തികളെയും ഇത്തരുണത്തിൽ നമുക്ക് സ്മരിക്കാം. ഇടവകയിൽ കൂടി മാർത്തോമാ സഭക്ക് ലഭിക്കുന്ന എല്ലാ സഹായങ്ങൾക്കും പിന്തുണയ്ക്കും തിരുമേനി നന്ദി അറിയിച്ചു.
വലിഡിക്ടോറിയൻ അവാർഡുകൾ നേടിയ ജസ്റ്റിൻ മാത്യു, ബെഞ്ചമിൻ തോമസ് എന്നിവരെ മെമെന്റോകൾ നൽകി ആദരിച്ചു.

2024 ലെ നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ ബെസ്ററ് പാരിഷ് അവാർഡ് നേടിയ ഇടവകക്കു വേണ്ടി മുൻ ട്രസ്‌റ്റി ഫൈനാൻസ് ജോർജ് പുളിന്തിട്ട, മുൻ ട്രസ്റ്റി അക്കൗണ്ട്സ് ഷാജൻ ജോർജ് എന്നിവർ ചേർന്ന് അവാർഡുകൾ സ്വീകരിച്ചു. ഭദ്രാസനത്തിന്റെ മാർത്തോമാ മെസൻജർ അവാർഡുകൾ ടി.എ.മാത്യു, ജോസഫ് ജോർജ് തടത്തിൽ, രാജൻ ഗീവർഗീസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) നടത്തിയ ബൈബിൾ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ട്രിനിറ്റി ബൈബിൾ ക്വിസ് ടീം ട്രോഫികൾ ഏറ്റു വാങ്ങി.

ഈ വർഷം 70 വയസ്സ് തികഞ്ഞ ഇടവകാംഗങ്ങളേയും 50 ആം വിവാഹ വാർഷികം ആഘോഷിച്ച ഇടവകാംഗങ്ങളെയും തിരുമേനി പൊന്നാട അണിയിച്ചു ആദരിച്ചു.
ജീവിതത്തിൽ ഏകാന്തതയിൽ കഴിയുന്നവർക്ക് ആശ്രയകേന്ദ്രമായി ഇടവകയുടെ Healing Hearts പ്രസ്ഥാനവുമായി ചേർന്ന് “Companions of Christ” എന്ന പേരിൽ ഒരു ഗ്രൂപ്പ് തിരുമേനി പ്രാർത്ഥിച്ചു ഉത്‌ഘാടനം ചെയ്തു
വൈസ് പ്രസിഡന്റ് വർഗീസ് മത്തായി സ്വാഗതവും, യുവജന സഖ്യം സെക്രട്ടറി ജെഫിൻ രാജു നന്ദിയും പറഞ്ഞു. ഇംഗ്ലീഷ് – മലയാളം ഗായകസംഘങ്ങൾ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി .

റവ ഉമ്മൻ ശാമുവേലിന്റെ പ്രാർത്ഥനക്കു ശേഷം തിരുമേനിയുടെ ആശിർ വാദത്തോടു ഇടവകദിന പരിപാടികൾ അനുഗ്രഹകരമായി സമാപിച്ചു.
വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു.
ട്രിനിറ്റി ഇടവകയിൽ പ്രഥമ സന്ദർശനം നടത്തിയ തിരുമേനിയെ
വികാരി റവ. ജിജോ എം ജേക്കബ്, അസിസ്റ്റന്റ് വികാരി. റവ. ജീവൻ ജോൺ, ട്രസ്‌റ്റി ഫിനാൻസ് റെജി ജോർജ്. ട്രസ്റ്റി അക്കൗണ്ട്സ് ജെയ്സൺ ശാമുവേൽ , അത്മായ ശുശ്രൂഷകൻ ഐശയ്യ ജോൺ, കുഞ്ഞമ്മ ജോർജ്, മാത്യു കോശി, ബാബു കലിന, മാത്യു കോശി തുടങ്ങിയവർ ചേർന്ന് ഹുസ്റ്റൺ ഹോബി എയർപോർട്ടിൽ എത്തി സ്വീകരിച്ചു.


Trinity Mar Thoma Parish Day Celebrated with Reverence; Main Message Delivered by Mathews Mar Seraphim Episcopa