അഞ്ച് വയസ്സിന് മുമ്പ് എടുത്ത ആധാറിലെ വിവരങ്ങൾ ഏഴ് വയസ് കഴിഞ്ഞിട്ടും പുതുക്കിയില്ലെങ്കിൽ കുട്ടികളുടെ ആധാർ അസാധുവാകും

അഞ്ച് വയസ്സിന് മുമ്പ് എടുത്ത ആധാറിലെ വിവരങ്ങൾ ഏഴ് വയസ് കഴിഞ്ഞിട്ടും പുതുക്കിയില്ലെങ്കിൽ കുട്ടികളുടെ ആധാർ അസാധുവാകും

ന്യൂഡൽഹി: അഞ്ച് വയസ്സിന് മുമ്പ് എടുത്ത ആധാറിലെ വിവരങ്ങൾ ഏഴ് വയസ്സ് കഴിഞ്ഞിട്ടും പുതുക്കിയില്ലെങ്കിൽ ആധാർ അസാധുവാകുമെന്ന് യൂണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) അറിയിച്ചു. കുട്ടികളുടെ ആധാറിലെ നിർബന്ധിത ബയോമെട്രിക് പുതുക്കലിനായി രക്ഷിതാക്കൾ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറുകളിലേക്ക് സന്ദേശം അയച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

ആധാർ പുതുക്കിയില്ലെങ്കിൽ അതുമായി ബന്ധിപ്പിച്ച വിവിധ സർക്കാർ പദ്ധതികളിലും സേവനങ്ങളിലും പ്രവേശനം ലഭിക്കുന്നതിൽ കുട്ടികൾക്ക് പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്ന് യു.ഐ.ഡി.എ.ഐ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആധാർ എടുക്കുമ്പോൾ അവരുടെ ഫോട്ടോ, പേര്, ജനനത്തീയതി, ലിംഗഭേദം, വിലാസം, മറ്റ് ആവശ്യമായ രേഖകൾ എന്നിവയാണ് നൽകേണ്ടത്. ഈ പ്രായത്തിൽ വിരലടയാളങ്ങളും ഐറിസ് ബയോമെട്രിക് വിവരങ്ങളും ശേഖരിക്കാറില്ല. എന്നാൽ, കുട്ടിക്ക് അഞ്ച് വയസ്സ് പൂർത്തിയാകുമ്പോൾ വിരലടയാളവും ഫോട്ടോയും നിർബന്ധമായും ആധാറിൽ അപ്ഡേറ്റ് ചെയ്യണം.

അഞ്ച് വയസ്സിനും ഏഴ് വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് ഈ നിർബന്ധിത ബയോമെട്രിക് പുതുക്കൽ സൗജന്യമാണ്. എന്നാൽ, ഏഴ് വയസ്സിന് ശേഷം അപ്ഡേറ്റ് ചെയ്യുന്നതിന് 100 രൂപ ഫീസ് ഈടാക്കുമെന്ന് യു.ഐ.ഡി.എ.ഐ അറിയിച്ചു.

Children’s Aadhaar will become invalid if not renewed after seven years of age

Share Email
LATEST
Top