പാരീസ്: ഇന്ത്യയുടെ പ്രതിരോധ രംഗത്തെ കുന്തമുനയായ റഫേല്‍ യുദ്ധ വിമാനത്തതിനെതിരേ വ്യാജ പ്രചാരണം ചൈന നടത്തിയതായി ഫ്രാന്‍സ്. ഇന്ത്യ പാക്കിസ്ഥാനെതിരേ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം
റാഫേല്‍ യുദ്ധ വിമാനങ്ങളുടെ വില്‍പ്പന തടയാന്‍ ചൈന വന്‍ പ്രചാരണങ്ങള്‍ നടത്തിയതായണ് ഫ്രഞ്ച് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തത്.
റഫേല്‍ വിമാനത്തിന്റെ കാര്യക്ഷമത ചോദ്യം ചെയ്യുകയും ഇതോടൊപ്പം ചൈനീസ് യുദ്ധ വിമാനങ്ങള്‍ക്ക് ലോക വിപണിയില്‍ നിന്നും കൂടുതല്‍ ഓര്‍ഡര്‍ കരസ്ഥമാക്കുകയുമായിരുന്നു ചൈനയുടെ ലക്ഷ്യം.റാഫേല്‍ യുദ്ധവിമാനങ്ങളുടെ കാര്യക്ഷമത ചോദ്യം ചെയ്യുന്നതോടൊപ്പം ഇന്തോനേഷ്യ ഉള്‍പ്പെടെ റഫേല്‍ വിമാനം ഓര്‍ഡര്‍ ചെയ്തവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്.
ചൈന തങ്ങളുടെ വിവിധരാജ്യങ്ങളിലെ എംബസികള്‍ മുഖേനെയാണ് റഫേല്‍ വിമാനത്തിനെതിരേയുള്ള നീക്കങ്ങള്‍ നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂറില്‍ റഫേല്‍ യുദ്ധവിമാനം പരാജയപ്പെട്ടു എന്ന രീതിയില്‍ തെറ്റായ പ്രചാരണം നടത്തിയതായി ഫ്രഞ്ച് സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ദി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഓപ്പറേഷന്‍ സിന്ദൂറില്‍ മൂന്ന് റാഫേല്‍ വിമാനങ്ങള്‍ വെടിവച്ചതായി പാകിസ്ഥാന്‍ അവകാശപ്പെട്ടതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ റഫേല്‍ യുദ്ധ വിമാനങ്ങള്‍ക്കെതിരായ നീക്കങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്.
റഫേല്‍ വിമാനം വെടിവെച്ചിട്ടുവെന്ന പാക്കിസ്ഥാന്റെ അവകാശവാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നു റാഫേല്‍ ജെറ്റുകള്‍ നിര്‍മ്മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ഡസ്സോള്‍ട്ട് ഏവിയേഷന്റെ സിഇഒ എറിക് ട്രാപ്പിയര്‍ വ്യക്തമാക്കി
റാഫേല്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയ രാജ്യങ്ങളേയും വാങ്ങാന്‍ ആലോചിക്കുന്ന രാജ്യങ്ങളേയും നിരുല്‍സാഹപ്പെടുന്നാനുള്ള നീക്കമാണ് ചൈന നടത്തിയതെന്നു ഫ്രഞ്ച് ഇന്റലിജന്‍സ് വിഭാഗം വ്യക്തമാക്കി. ഇതിനായിസോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ റഫാല്‍ തകര്‍ന്നുവെന്ന രീതിയിലുള്ള വ്യാജ ചിത്രങ്ങള്‍ ഉള്‍പ്പെടെ തെറ്റായി പ്രചരിപ്പിച്ചതായും ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം ആരംഭിച്ചതോടെ പുതുതായി സൃഷ്ടിക്കപ്പെട്ട 1,000-ലധികം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ചൈന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതായും ഫ്രഞ്ച് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഈജിപ്ത്, ഇന്ത്യ, ഖത്തര്‍, ഗ്രീസ്, ക്രൊയേഷ്യ,യുഎഇ, സെര്‍ബിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് റാഫേല്‍ വിമാനങ്ങള്‍ കയറ്റുമതി ചെയ്തിരുന്നു.ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ഫ്രാന്‍സിന്റെ സുരക്ഷാ ബന്ധങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ചൈന ശ്രമിക്കുന്നതായും പ്രചാരണമുണ്ട്.
China used its missions to foil Rafale jets’ sales after Op Sindoor