ടെക്സസിൽ മേഘ വിസ്ഫോടനമോ? മണിക്കൂറുകൾക്കുള്ളിൽ പെയ്തത് ഒരുമാസത്തെ മഴ, ഭയാനകമെന്ന് ട്രംപ്, കാണാതായ 23 കുട്ടികളെ കുറിച്ച് വിവരമില്ല

ടെക്സസിൽ മേഘ വിസ്ഫോടനമോ? മണിക്കൂറുകൾക്കുള്ളിൽ പെയ്തത് ഒരുമാസത്തെ മഴ, ഭയാനകമെന്ന് ട്രംപ്, കാണാതായ 23 കുട്ടികളെ കുറിച്ച് വിവരമില്ല

ടെക്‌സാസ്: യുഎസ് സംസ്ഥാനമായ ടെക്‌സാസിൽ കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയം ദുരന്തമായി മാറുകയാണ്, ഇതുവരെ 24 പേരുടെ മരണം സ്ഥിരീകരിച്ചു. മധ്യ ടെക്‌സാസിന്റെ പല ഭാഗങ്ങളിലും വ്യാഴാഴ്ച രാത്രി മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ വെറും കുറച്ച് മണിക്കൂറിനുള്ളില്‍ സാധാരണയായി ഒരു മാസം പെയ്യുന്ന മഴ ഈ സമയത്തിനുള്ളിൽ ലഭിച്ചിരിക്കുന്നതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു.

പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ വേനല്‍ക്കാല ക്യാമ്പിലുണ്ടായിരുന്ന 20 ലധികം പെണ്‍കുട്ടികളെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ക്യാമ്പിന്റെ ഡയറക്ടറും സഹ ഉടമയുമായ ജെയ്ന്‍ റാഗ്‌സ്‌ഡേല്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഹെലികോപ്റ്ററുകളും ഡ്രോണുകളും ബോട്ടുകളും ഉപയോഗിച്ച് 200-ലധികം പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ പറഞ്ഞു. 45 മിനിറ്റിനുള്ളില്‍ ടെക്‌സാസിലുള്ള ഗ്വാഡലൂപ നദി 26 അടി (8 മീറ്റര്‍) ഉയര്‍ന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ടെക്‌സാസില്‍ ഉണ്ടായ വെള്ളപ്പൊക്കവും അതിന്റെ പേരില്‍ ഉണ്ടായ മരണങ്ങളും ‘ഭീകരവും ഹൃദയഭേദകവുമാണ്’ എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. ദുരന്തം നേരിടുന്നതിന് ഫെഡറല്‍ തലത്തില്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത ട്രംപ്, സംസ്ഥാന ഗവര്‍ണര്‍ ഗ്രെഗ് അബോട്ടുമായി സഹകരിച്ച് രക്ഷാപ്രവർത്തനങ്ങളും പുനരധിവാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുകയാണെന്ന് വ്യക്തമാക്കി.

Cloudburst in Texas,A month’s worth of rain in just hours; Trump calls it terrifying, no information on 23 missing children.

Share Email
Top