ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ : റയല്‍ മാഡ്രിഡിനെ മുട്ടുകുത്തിച്ച് പിഎസ്ജി കലാശപ്പോരാട്ടത്തിന്

ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ : റയല്‍ മാഡ്രിഡിനെ മുട്ടുകുത്തിച്ച് പിഎസ്ജി കലാശപ്പോരാട്ടത്തിന്

ന്യൂയോര്‍ക്ക്: ക്ലബ് ലോകകപ്പില്‍ അട്ടിമറിവിജയവുമായി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു. സെമീഫൈനലില്‍ ലോകത്തെ വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിനെ തകര്‍ത്താണ് പിഎസ്ജി ഫൈനലില്‍ പ്രവേശിച്ചത്. സ്പാനിഷ് ക്ലബ്ബിനെതിരേ സെമിയില്‍ ഏകപക്ഷീയമായ ജയമാണ് ഫ്രഞ്ച് ക്ലബ് സ്വന്തമാക്കിയത്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള ചെല്‍സിയാണ് പിഎസ്ജിയുടെ എതിരാളികള്‍.

റയലിനെതിരായ സെമിയില്‍ പിഎസ്ജിക്കുവേണ്ടി ഫാബിയന്‍ റൂസ് ഇരട്ടഗോള്‍ നേടി.മത്സരം ആരംഭിച്ച് ആറാം മിനിറ്റില്‍ റൂസ് മാന്‍ഡ്രിന്റെ വലകുലുക്കി. 34-ാം മിനിറ്റില്‍ റൂസ് രണ്ടാം ഗോളും സ്വന്തമാക്കി. ഒസുമാനെ ഡെമ്പലെ (9), ഗോണ്‍സാലെ റാമോസ് (87) എന്നിവരും പിഎസ്ജിക്കായി ഗോള്‍ നേടി. ചാംപ്യന്‍സ് ലീഗ് ചാംപ്യന്‍മാരായ പിഎസ്ജി ആദ്യമായാണ് ക്ലബ്ബ് ലോകകപ്പിന്റെ ഫൈനലില്‍ കടക്കുന്നത്.

ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനെ 5-0ന് തകര്‍ത്ത് യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയതിനു പിന്നാലെയാണ് പിന്നാലെയാണ് പിഎസ്ജി ക്ലബ് ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ കടന്നത്.

ഗ്രൂപ്പ് ബി ജേതാക്കളായി നോക്കൗട്ടിലെത്തിയ ഇന്റര്‍ മയാമിയെയും (4-0) ബയണ്‍ മ്യൂണിക്കിനെയും (2-0) തോല്‍പിച്ചാണ് പിഎസ്ജി സെമിയില്‍ കടന്നത്. നേരത്തെ, ബ്രസീല്‍ ഫ്‌ലൂമിനെന്‍സെയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ചാണ് ഇംഗ്ലിഷ് ക്ലബ് ചെല്‍സി ഫൈനലില്‍ കടന്നത്. 14ന് ഇന്ത്യന്‍ സമയം രാത്രി 12.30നാണ് പിഎസ്ജി ചെല്‍സി ഫൈനല്‍ ആരംഭിക്കുക.

Club World Cup Football: PSG knocks out Real Madrid and enters final
Share Email
Top