യുഎസിലെ ചികിൽസ കഴിഞ്ഞു, മുഖ്യമന്ത്രി പിണറായി കേരളത്തിൽ തിരിച്ചെത്തി

യുഎസിലെ ചികിൽസ കഴിഞ്ഞു, മുഖ്യമന്ത്രി പിണറായി കേരളത്തിൽ തിരിച്ചെത്തി

യു.എസില്‍ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങിയെത്തി. ഇന്ന് പുലര്‍ച്ചെ 3:30 ഓടെയാണ് മുഖ്യമന്ത്രി തിരുവന്തപുരത്ത് എത്തിയത്. ചീഫ് സെക്രട്ടറിയും ഡി ജി പിയുമടക്കമുള്ളവര്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

ചികിത്സയ്ക്കായി ഈ മാസം അഞ്ചിനായിരുന്നു മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. മിനിസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. നേരത്തേയും ഇവിടെ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി തുടര്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായാണ് വീണ്ടും യുഎസില്‍ പോയത്.

CM Pinarayi Vijayan to return to Kerala today after treatment in US

Share Email
Top