വാഷിംഗ്ടണ്‍: അമേരിക്കയിലെ വിവിധ സര്‍വകലാശാലകളിലുണ്ടായ പാലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളില്‍ രൂക്ഷമായ പ്രക്ഷോഭങ്ങള്‍ നടന്ന കൊളംബിയ സര്‍വകലാശാല സര്‍ക്കാരിലേക്ക് പണം നല്കിയത് കീഴടങ്ങലിന്റെ ഭാഗമായല്ലെന്നും ഫെഡറല്‍ ഫണ്ടിംഗ് പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണെന്നും സര്‍വകലാശാല അധികൃതര്‍.
സര്‍ക്കാരിനെതിരെ നിയമപരമായി ഇടക്കാല വിജയങ്ങള്‍ നേടാനാവുമെങ്കിലും ഗവേഷണങ്ങള്‍ക്ക് ഉള്‍പ്പെടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സര്‍വകലാശാലയ്ക്ക് ലഭിക്കുന്ന കോടിക്കണക്കിന് ഡോളര്‍ നഷ്ടമാകുമായിരുന്നുവെന്നും ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്നു സര്‍വകലാശാല ആക്ടിംഗ് പ്രസിഡന്റ് ക്ലെയര്‍ ഷിപ്പ്മാന്‍ പറഞ്ഞു.
പാലസ്തീന്‍ പ്രക്ഷോഭത്തിനു പിന്നാലെ ധനസഹായം മരവിപ്പിക്കല്‍ നേരിടേണ്ടി വന്ന കൊളംബിയ സര്‍വകലാശാല ഒടുവില്‍ സര്‍ക്കാരുമായി ഒത്തു തീര്‍പ്പിലെത്തുകയായിരുന്നു. ഫെഡറല്‍ അന്വേഷണങ്ങള്‍ ഒഴിവാക്കാനായി 22 കോടി ഡോളര്‍ നല്‍കാമെന്നാണ് സര്‍വകലാശാല സമ്മതിച്ചത്. മറ്റു നിര്‍ദേശങ്ങളും പാലിക്കും.
ഇതിനു പകരമായി, സര്‍വകലാശാലയ്ക്കുള്ള 40 കോടി ഡോളറിന്റെ സഹായം ട്രംപ് സര്‍ക്കാര്‍ പുനഃസ്ഥാപിക്കും. പലസ്തീന്‍ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി സര്‍വകലാശാല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Columbia University says payment was not a surrender