കൊച്ചി: രാഷ്ട്രീയ നേതാക്കളുടെയും മുൻ ഭരണാധികാരികളുടെയും മരണത്തെ അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച നടൻ വിനായകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫാണ് ഡിജിപിക്ക് പരാതി നൽകിയത്. വിനായകനെ നിയന്ത്രിക്കണമെന്ന് സിജോ ജോസഫ് ആവശ്യപ്പെട്ടു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ സോഷ്യൽ മീഡിയയിൽ അപമാനിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
ഇന്നാണ് വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ അന്തരിച്ച ഒട്ടേറെ രാഷട്രീയ പ്രമുഖര്‍ക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി വിനായകന്‍ രംഗത്തെത്തിയത്. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റില്‍ വിനായകന്‍ മോശപ്പെട്ട ഭാഷയില്‍ ആണ് അധിക്ഷേപ പരാമര്‍ശം നടത്തിയത്. വിഎസ് അച്യുതാനന്ദന്‍, മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരന്‍, ജോര്‍ജ് ഈഡന്‍ എന്നിവരുടെ പേരുകള്‍ എടുത്തുപറഞ്ഞാണ് വിനായകന്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വെച്ചിരുന്നത്.
ഇതിനെതിരെ വലിയ പ്രതിഷേധമുയരുന്നതിനിടെയാണ് ഡിജിപിക്ക് മുന്നില്‍ പരാതി എത്തിയിരിക്കുന്നത്. നേരത്തെ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ച സമയത്തും സമാനമായ അധിക്ഷേപ പരാമര്‍ശം വിനായകന്‍ നടത്തിയിരുന്നു. അന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇന്നലെ വിഎസിന് വിനായകന്‍ പരസ്യമായി അന്ത്യാഭിവാദ്യം അര്‍പ്പിച്ചിരുന്നു.
വിനായകന്റെ വിവാദ പോസ്റ്റ്
എൻ്റെ തന്തയും ചത്തു. സഖാവ് വിഎസും ചത്തു. ഗാന്ധിയും ചത്തു. നെഹ്റുവും ചത്തു. ഇന്ദിരയും ചത്തു. രാജീവും ചത്തു. കരുണാകരനും ചത്തു. ഹൈബിയുടെ തന്ത ജോർജ് ഈഡനും ചത്തു. നിൻ്റെ അമ്മേടെ നായര് ചാണ്ടിയാണേൽ അയാളും ചത്തു. ചത്തു ചത്തു ചത്തു ചത്തു.