തിരുവനന്തപുരം: കേരളാ സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറും രജിസ്ട്രാറും ഇരു ചേരിയില്‍ നിന്നുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ കേരളാ സര്‍വകലാശാല ഭരണം സ്തംഭനാവസ്ഥലേക്ക്. രജിസ്ട്രാര്‍ കെ.എസ് അനില്‍കുമാര്‍ വൈസ് ചാന്‍സര്‍ക്ക് അയച്ച മൂന്നു ഫയലുകള്‍ ഇന്ന് വി.സി ഒപ്പുവെയ്ക്കാതെ മടക്കി അയച്ചു.
ഭാരതാംബ ചിത്രവിവാദത്തിനു പിന്നാലെ രജിസ്ട്രാര്‍ കെ.എസ് അനില്‍കുമാറിനെ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍ സസ്‌പെന്‍ഡ് ചെയ്യുകയും സിന്‍ഡിക്കേറ്റ് സസ്പെൻഷൻ നടപടികള്‍ക്ക് അംഗീകാരം നല്കാതിരിക്കുകയുമുണ്ടായതോടെ ആരംഭിച്ച രജിസ്ട്രാര്‍ -വിസി പോര് ഇതോടെ പുതിയ തലത്തിലേക്ക് നീങ്ങി.
തന്നെ വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്ത നടപടി അംംഗീകരിക്കാന്‍ കഴിയില്ലെന്നും തന്റെ നിയമനാധികാരി സിന്‍ഡിക്കേറ്റാണെന്നുമുള്ള നിലപാട് സ്വീകരിച്ച രജിസ്ട്രാര്‍ ഇന്നലെ സര്‍വകലാശാല കാമ്പസില്‍ തന്റെ ഓഫീസ് മുറിയിലെത്തി. എന്നാല്‍ രജിസ്ട്രാര്‍ക്ക് ഇ-ഫയലുകള്‍ ഒന്നും നല്‌കേണ്ടെന്ന് നിര്‍ദേശമാണ് വൈസ് ചാന്‍സലര്‍ സര്‍വകലാശാല അധികൃതര്‍ക്ക നല്കിയത്.
രജിസട്രാര്‍ സസ്‌പെന്‍ഷനിലായതിനാല്‍
മിനി കാപ്പനാണ് റജിസ്ട്രാറിന്റെ ചുമതലയെന്നും അതിനാല്‍ ഇ -ഫയലുകള്‍ അനില്‍ കുമാറിന് നല്‍കരുത് എന്നാണ് വി.സി നിര്‍ദേശി നിര്‍ദേശം. എന്നാല്‍ വൈസ് ചാന്‍സലറുടെ ഈ നിര്‍ദേശത്തിനെതിരേ സിന്‍ഡിക്കേറ്റ് നിലപാട് സ്വീകരിച്ചു. ഇതോടെ ഇ-ഫയലുകള്‍ നോക്കാനുള്ള സൗകര്യം അനില്‍കുമാറിനു ലഭിച്ചു.
ഇതിനു പിന്നാലെയാണ് ഇന്ന് സര്‍വകലാശാലയിലെത്തിയ രജിസ്ട്രാര്‍ വി.സിക്ക് ഫയലുകള്‍ അയച്ചതും വി.സി തിരിച്ചയച്ചതും
Conflict in Kerala escalates: VC returns files sent by Registrar without signing