വാഷിങ്ടൺ: യുഎസിലും പുറത്തും തൊഴിൽ, കുടിയേറ്റ, സാമ്പത്തിക മേഖലകളിൽ വലിയ സ്വാധീനം ചെലുത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ നികുതി ബിൽ (big beautiful bill) കോൺഗ്രസ് പാസാക്കി. ബില്ലിൽ ഇന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവയ്ക്കും. യുഎസ് സെനറ്റ് ബിൽ നേരത്തെ അംഗീകരിച്ചിരുന്നു.
റിപ്പബ്ലിക്കൻ പാർട്ടിയിലെ ഭിന്നതകൾ മറികടന്ന് 214നെതിരെ 218 വോട്ടുകൾ നേടിയാണ് ട്രംപ് തന്റെ സ്വപ്ന ബിൽ പാസാക്കിയെടുത്തത്. കുടിയേറ്റ വിരുദ്ധ നടപടികൾക്ക് വലിയ തുക ചെലവിടാൻ ഈ ബിൽ വ്യവസ്ഥ ചെയ്യുന്നു. 2017-ൽ ആദ്യമായി പ്രസിഡന്റായപ്പോൾ കൊണ്ടുവന്ന താത്കാലിക നികുതി നിർദേശങ്ങൾ സ്ഥിരമാക്കാനും 2024-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നോട്ടുവച്ച വാഗ്ദാനങ്ങളുമായി മുന്നോട്ടുപോകാനും ഇതോടെ ട്രംപിന് കഴിയും.
ആരോഗ്യ, ഭക്ഷ്യസുരക്ഷാ രംഗങ്ങളിലെ വിഹിതം വെട്ടിക്കുറയ്ക്കുകയും പ്രകൃതിസൗഹൃദ ഊർജ പദ്ധതികൾക്കുള്ള ഇളവുകൾ നിർത്തലാക്കുകയും ചെയ്യും.
നേരത്തെ, ബില്ലിലെ നിർദേശങ്ങൾക്കെതിരെ സ്പേസ്എക്സ് ഉടമയും ട്രംപിന്റെ സുഹൃത്തുമായ ഇലോൺ മസ്ക് പരസ്യമായി രംഗത്തെത്തിയിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്ന് രണ്ട് അംഗങ്ങൾ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. മുൻ പ്രസിഡന്റ് ജോ ബൈഡൻ ഈ ബജറ്റ് ബില്ലിനെ ‘ക്രൂരമായത്’ എന്ന് വിശേഷിപ്പിച്ചു.
Congress passes Trump’s tax bill (big beautiful bill); huge impact on jobs and immigration