ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കാനായി പോയ ഇന്ത്യന്‍ സംഘത്തിലെ ബിജെപി എംപി പ്രോട്ടോക്കോള്‍ ലംഘിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മക്കളേയും കുടംബാംഗങ്ങളേയും സന്ദര്‍ശിച്ച സംഭവം കൂടുതല്‍ വിവാദത്തിലേക്ക്.
പ്രോട്ടോക്കോള്‍ ലംഘനം നടത്തിയാണ് ബിജെപി എംപി മിലന്ദ് ദിയോറ ട്രംപിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തിയതെന്നും സന്ദര്‍ശനത്തെ ട്രംപ് വിമര്‍ശിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് കോണ്‍ഗ്ര് നിലപാട് കടുപ്പിച്ചത്. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിിനിധി സംഘമായിരുന്നു അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രതിനിധി സംഘമായി സന്ദര്‍ശനം നടത്തിയത്. ജൂണ്‍ മൂന്നിനാണ് സംഘം അമേരിക്കയിലെത്തിയത്.
അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെയാണ് പ്രതിനിധി സംഘം ഔദ്യോഗികമായി കണ്ടത്.സംഘത്തിലുണ്ടായിരുന്ന ബിജെപി എംപി മിലിന്ദ് ദിയോറ പ്രസിഡന്റ് ഡോണള്‍ഡ്ട്രംപിന്റെ മക്കളെയും കുടുംബാംഗങ്ങളെയും കണ്ട ചര്‍ച്ച നടത്തി. എന്നാല്‍ ഔദ്യോഗീകമായി ഒരറിയിപ്പും ഇല്ലാതെയായിരുന്നു ഈ കൂടിക്കാഴ്ച്ച ഒരു യുവ ബിജെപി എംപി ഫ്‌ളോറിഡയിലെ ഡൊണാള്‍ഡ് ട്രംപിന്റെ വസതിയിലെത്തി കൂടികാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളും വന്നു.
അമേരിക്കയിലെ ചില ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുപ്പമുള്ള എംപിയെന്നാണ് ട്രംപിനെ അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ അറിയിച്ചത്.കൂടികാഴ്ച ഒട്ടും സൗഹൃദപരമായിരുന്നില്ലെന്നും, ട്രംപ് എംപിയെ ശകാരിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഈമാസം 21 ന് പാര്‍ലമെന്റ് സമ്മേളനം നടക്കാനിരിക്കെ വിഷയം ആയുധമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
Congress to raise in Parliament that BJP MP violated protocol and met Trump’s children