കോൺഗ്രസ് എടുക്കാച്ചരക്കാകും: പാർട്ടിയെ വെട്ടിലാക്കി ഡിസിസി പ്രസിഡന്റിന്റെ ഫോൺ സംഭാഷണം

കോൺഗ്രസ് എടുക്കാച്ചരക്കാകും: പാർട്ടിയെ വെട്ടിലാക്കി ഡിസിസി പ്രസിഡന്റിന്റെ ഫോൺ സംഭാഷണം

തിരുവനന്തപുരം: കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ട് തിരുവനന്തപുരം  ഡിസിസി പ്രസിഡന്റ്  പാലോട് രവിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ  കോണ്‍ഗ്രസ് ഇല്ലാതാകുമെന്നുമുള്ള  പാലോട് രവിയുടെ  ഫോൺ സംഭാഷണമാണ്  പുറത്തു വന്നത്. 

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും മുസ്ലീം വിഭാഗം മറ്റുപാര്‍ട്ടികളിലേക്കും സിപിഎമ്മിലേക്കും പോകുമെന്നും പാലോട് രവി മുന്നറിയിപ്പ് നല്‍കി. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പോടെ ഇതൊരു എടുക്കാച്ചരക്കായി മാറുമെന്നും പാലോട് രവിയുടെ സംഭാഷണത്തിലുണ്ട്

നാട്ടിലിറങ്ങി ജനങ്ങളോട് സംസാരിക്കാന്‍ 10 ശതമാനം സ്ഥലത്തേ നമുക്ക് ആളുള്ളൂ. ആത്മാര്‍ത്ഥമായി ഒറ്റൊരാള്‍ക്കും പരസ്പര ബന്ധമോ സ്നേഹമോ ഇല്ലെന്നും പാലോട് രവി പറയുന്നു.പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തു വന്നതിനു പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് പ്രതികരണങ്ങൾ വന്നിട്ടില്ല.

Congress will not be able to take over: DCC President’s phone conversation, cutting the party

Share Email
Top