‘കോൺഗ്രസിന് ഭരണം കിട്ടില്ല’, വിവാദ ശബ്ദരേഖയിൽ നടപടി, ഡിസിസി അധ്യക്ഷൻ പാലോട് രവി രാജിവെച്ചു, സ്വീകരിച്ചെന്ന് കെപിസിസി

‘കോൺഗ്രസിന് ഭരണം കിട്ടില്ല’, വിവാദ ശബ്ദരേഖയിൽ നടപടി, ഡിസിസി അധ്യക്ഷൻ പാലോട് രവി രാജിവെച്ചു, സ്വീകരിച്ചെന്ന് കെപിസിസി

തിരുവനന്തപുരം: ഈ നിലയിൽ പോയാൽ കോൺഗ്രസസിന് കേരളത്തിൽ അധികാരം കിട്ടില്ലെന്ന വിവാദ ശബ്ദരേഖയിൽ നടപടി. ശബ്ദ രേഖ പുറത്തുവന്നതിനു പിന്നാലെ ഡിസിസി പ്രസിഡന്റ് പാലോട് രവി സമര്‍പ്പിച്ച രാജിവെച്ചു. രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു.

Share Email
LATEST
More Articles
Top